വന ഗ്രാമത്തില്‍ ചോര്‍ന്നൊലിക്കുന്ന ഭവനങ്ങള്‍ക്ക് താല്ക്കാലിക സമാശ്വാസവുമായി സ്പന്ദനം മാനന്തവാടി

നൂല്‍പ്പുഴ: നൂല്‍പ്പുഴ പഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍ വയനാട് -തമിഴ് നാട് അതിര്‍ത്തിയിലെ വനഗ്രാമത്തിലെ വന ഗ്രാമത്തില്‍ ചോര്‍ന്നൊലിക്കുന്ന ഭവനങ്ങള്‍ക്ക് താല്ക്കാലിക സമാശ്വാസവുമായി സ്പന്ദനം മാനന്തവാടി.
കാട്ടുനായ്ക്കരും പണിയരും ഊരാളികളുമാണ് അദിവാസികള്‍. പകല്‍ സമയത്തും വന്യമൃഗ സാന്നിധ്യമുള്ള ചെട്ട്യാലത്തൂരിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ തീരുമാനമായിട്ട് വര്‍ഷങ്ങളായെങ്കിലും നടപടികള്‍ ഒന്നുമായിട്ടില്ല. പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ച ഈ ഗ്രാമത്തിലേക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ പുതിയതായി ഒന്നും വരുന്നുമില്ലെന്ന് സ്പന്ദനം മാനന്തവാടി ആരോപിച്ചു. പണ്ടെപ്പോഴോ ലഭിച്ച വീടുകളെല്ലാം ചോര്‍ന്നൊലിക്കുന്നു. ആരും സഹായത്തിനില്ലാത്ത സാഹചര്യത്തിലാണ് മാനന്തവാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പന്ദനം സന്നദ്ധ സംഘടന അതിന്റെ മുഖ്യ രക്ഷാധികാരിയായ ജോസഫ് ഫ്രാന്‍സിസിന്റെ ഗ്രീന്‍ പ്രോ കമ്പനിയുടെ സഹായത്തോടെ ഇവിടത്തെ ഭവനങ്ങള്‍ക്ക് ഗുണമേന്‍മയാര്‍ന്ന പോളിത്തീന്‍ ഷീറ്റുകള്‍ മേല്‍ക്കൂര സംരക്ഷണത്തിനായി നല്‍കാന്‍ മുന്നോട്ടുവന്നത്.ചെട്ട്യാലത്തൂര്‍ അംഗണ്‍ വാടിയില്‍ നടന്ന ചടങ്ങില്‍ ഇരുപത് ഗോത്ര കുടുംബങ്ങള്‍ക്ക് ആവശ്യമായ ഷീറ്റുകള്‍ കൈമാറി.
ചടങ്ങില്‍ സ്പന്ദനം ഡയറക്ര്‍ ബാബു ഫിലിപ്പ്. കെ, സെക്രട്ടറി പി.കെ.
മാത്യു മാസ്റ്റര്‍, സ്പന്ദനം പ്രവര്‍ത്തകനായ മുഹമ്മദ് അഷ്‌റഫ് എന്നിവരും പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരായ മധു സെബാസ്റ്റ്യന്‍, വിജയന്‍ നൂല്‍പ്പുഴ, സുധാകരന്‍ എന്നിവരും നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍