OPEN NEWSER

Sunday 26. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കണിയാമ്പറ്റ ജി.യൂ.പി സ്‌കൂളിലെ വ്യാപക ക്രമക്കേട്: യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

  • Kalpetta
10 Jul 2024

കണിയമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ജി.യൂ.പി സ്‌കൂളിന്റെ അവസ്ഥ വളരെ താഴ്ന്ന നിലവാരത്തിലേക്കാണ് പോവുകയാണെന്നും പി.ടി.എ  യും അധ്യാപകരും തമ്മിലുള്ള നിരന്തര സംഘര്‍ഷം വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നും യൂത്ത് കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കണിയാമ്പറ്റ യു.പി.സ്‌കൂളില്‍ കഴിഞ്ഞ 2023-24 അധ്യാന വര്‍ഷം ഗുരുതര ക്രമക്കേടുകളും പ്രശ്‌നങ്ങളും നടന്നിട്ടുണ്ട്. സ്‌കൂളില്‍ നിന്നും ഉപയോഗശൂന്യമായ സാധനങ്ങള്‍ വിറ്റതിന്റെ മറവില്‍ വ്യാപകമായ അഴിമതിയാണ് പിടിഎ നടത്തിയിരിക്കുന്നത്. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പണികള്‍ നടക്കുമ്പോള്‍ മാറ്റിയിട്ട വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാന്‍ അനിയോജ്യമായ വിലപിടിപ്പുള്ള ഊഞ്ഞാലുകള്‍, ഫുട്‌ബോള്‍ പോസ്റ്റുകള്‍, മറ്റു ക്ലാസ് മുറികളിലെ ഉപയോഗപ്രദമായ കസേരകളും മേശകളും അടക്കം നിസ്സാര തുകയ്ക്ക് വില്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ വില്‍പ്പന സ്‌കൂള്‍ അധികാരികള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ കണിയാമ്പറ്റ പഞ്ചായത്തില്‍ അറിയിക്കുകയോ പത്ര പരസ്യം കൊടുക്കുകയോ, ക്വട്ടേഷന്‍ സ്വീകരിക്കുകയോ ചെയ്യാതെയാണ് സ്‌കൂള്‍ പിടിഎ ഇത്തരത്തിലുള്ള നടപടിയുമായി മുന്നോട്ടു പോയിരിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഇതിന്റെ വിറ്റു വരവ് കണക്കുകള്‍ ഒരുപാട് മാസങ്ങള്‍ക്ക് ശേഷമാണ് സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പിടിഎ യും അധ്യാപകരും തമ്മിലുള്ള നിരന്തര അനാരോഗ്യ സംഭാഷണങ്ങള്‍ കാരണം പ്രധാന അധ്യാപിക അടക്കം ഏഴോളം അധ്യാപകര്‍ പല കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ഒരേ അധ്യാന വര്‍ഷം തന്നെ സ്ഥലംമാറ്റം വാങ്ങിപ്പോവുകയുണ്ടായി. വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സ്‌കൂള്‍ പി.ടീ.എ തികച്ചും വിദ്യാലയത്തെ തകര്‍ക്കുന്ന നിലപാടുമായാണ് മുന്നോട്ടുപോകുന്നത്. ഇത്തരം കൊള്ളരുതായ്മകള്‍ നടക്കുമ്പോള്‍  സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് അദ്ദേഹത്തിന്റെ കുട്ടിയെ പ്രസ്തുത സ്‌കൂളില്‍ നിന്നും മാറ്റി മറ്റൊരു വിദ്യാലയത്തിലേക്ക് ചേര്‍ക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. വിദ്യാലയത്തില്‍ അഴിമതിയും രാഷ്ട്രീയം കൊണ്ട് നടക്കുന്ന പി.ടി.എ ഉടന്‍ പിരിച്ചുവിട്ടു കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇതിന്റെ നിജസ്ഥിതി സമൂഹത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വംനല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ആഷിക് മന്‍സൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹര്‍ഷല്‍ കോന്നാടന്‍, മുത്തലിബ് പഞ്ചാര, കണിയാമ്പറ്റ മണ്ഡലം സെക്രട്ടറി ഫായിസ് പഞ്ചാര തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നേട്ടങ്ങള്‍ അവതരിപ്പിച്ച് എടവക ഗ്രാമപഞ്ചായത്ത് വികസന സദസ്
  • ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
  • സംസ്ഥാന സ്‌കൂള്‍ കായികമേള; വനിതാ ക്രിക്കറ്റില്‍ വയനാട് ചാമ്പ്യന്‍മാര്‍
  • ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
  • രാജ്യത്തെ ഏറ്റവും കഠിനമായ തവാങ്ങ് മാരത്തണിലും കരുത്ത് തെളിയിച്ച് വയനാട്ടുകാര്‍
  • വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയയാളെ രാജസ്ഥാനില്‍ നിന്നും പൊക്കി വയനാട് പോലീസ്
  • വയനാട് ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആര്‍ കേളു
  • കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു
  • കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു
  • വിഷന്‍ 2031: സംസ്ഥാനതല സെമിനാര്‍ നാളെ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show