OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍;ഇതോടെ സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി

  • Kalpetta
09 Jul 2024

വൈത്തിരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളിലൊരാളെ മലപ്പുറത്ത് നിന്നും പിടികൂടി. മലപ്പുറം മുന്നിയൂര്‍ എ സി ബസാര്‍ എരഞ്ഞിക്കല്‍ വീട്ടില്‍ ഫൈസലി (43)നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. കേസെടുത്തതിനെ തുടര്‍ന്ന് ഫോണ്‍ ഉപയോഗിക്കാതെ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു.  ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി. സബ് ഇന്‍സ്പെക്ടര്‍മാരായ സി. രാംകുമാര്‍, എച്ച്. അഷ്റഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാലു ഫ്രാന്‍സിസ്, ടി. എച്ച് ഉനൈസ്,  സിവില്‍ പോലീസ് ഓഫീസര്‍ എഫ്. പ്രമോദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

പൊഴുതന സ്വദേശികളായ അമ്പലകളപുരയ്ക്കല്‍ റാഷിദ് (31), പാറക്കുന്ന്, നിലാപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (34), കരിയാട്ട്പുഴില്‍ ഇബ്രാഹിം (38), തനിയാട്ടില്‍ വീട്ടില്‍ നിഷാം (32), പട്ടര്‍ മഠം വീട്ടില്‍ മുബഷിര്‍ (31), ഒളിയമട്ടത്തില്‍ വീട്ടില്‍ സൈജു (41) എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, മലപ്പുറം സ്വദേശികളായ അരീക്കോട്, മൂര്‍ക്കനാട്, നടുത്തൊടിക വീട്ടില്‍ എന്‍.ടി. ഹാരിസ്(29), അരീക്കോട്, കരിക്കാടന്‍ വീട്ടില്‍ ഷറഫൂദ്ദീന്‍(38), കരിക്കാടന്‍ വീട്ടില്‍ കെ.കെ. ഷിഹാബ്ദീന്‍(35), ഉരങ്ങാട്ടേരി, കാരാത്തോടി വീട്ടില്‍ കെ.ടി. ഷഫീര്‍(35) എന്നിവരെയും മലപ്പുറം, വണ്ടൂര്‍, കരിപ്പത്തൊടിക വീട്ടില്‍ താജ് റഹീം(34) എന്നയാളെ ജൂണ്‍ 19 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ചും അറസ്റ്റ് ചെയ്തിരുന്നു.

07.06.2024 തീയതി വെള്ളിയാഴ്ച രാവിലെ പൊഴുതന, പെരുംങ്കോടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. മലപ്പുറം സ്വദേശിയായ ശിഹാബില്‍ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘര്‍ഷത്തിന് കാരണം. ഇത് ചോദിക്കാന്‍ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും ഏറ്റുമുട്ടിയത്. റാഷിദ് സഞ്ചരിച്ച ക്രറ്റ കാറിനെ ഏട്ടംഗ സംഘം ഇന്നോവ, സ്വിഫ്റ്റ് കാറുകളിലായി പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ആയുധങ്ങളുമായി ആക്രമം തുടങ്ങി. അതേ സമയം, റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരു കൂട്ടരും തമ്മില്‍  പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഒടുവില്‍, ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം പിന്‍വലിഞ്ഞു ഓടിപ്പോവുകയായിരുന്നു. സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന എന്‍. ടി ഹാരിസിനെ റാഷിദും സംഘവും ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിറക്കി കാര്‍ തല്ലിപ്പൊളിച്ചു. തുടര്‍ന്ന്, ഇയാളെ  കാറില്‍ കയറ്റിക്കൊണ്ട് പോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുപയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show