ജീവകാരുണ്യ പ്രവര്‍ത്തനം ഇസലാമിന്റെ മുഖമുദ്ര: മാണിക്കോത്ത് ഉസ്താദ്

ജീവകാരുണ്യ പ്രവര്‍ത്തനം ഇസ്ലാമിന്റെ മുഖമുദ്രയാണെന്ന് സഅദിയ്യ മുഖ്യ കാര്യദര്‍ശിയും ശരീഅത്ത് കോളേജ് പ്രിന്‍സിപ്പലുമായ മാണിക്കോത്ത് എ.പി അബ്ദുള്ള മുസ്ല്യാര്‍. മജ് ലിസുല്‍ ഉലമാഇസ്സ അദിയ്യീന്‍ വയനാട് ജില്ല കമ്മിറ്റി നൂറുല്‍ ഉലമ എംഎ ഉസ്താദിന്റെ നാമധേയത്തില്‍ ജില്ലയിലെ ഒരു സഅദി പണ്ഡിതന് നിര്‍മ്മിച്ചു നല്‍കിയ ബൈതുന്നൂര്‍ സമര്‍പ്പണ പരിപാടിയുടെ കാര്‍മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് പി ഹസന്‍ മൗലവി ബാഖവി, സഅദിയ്യ സദര്‍ മുദരിസും സമസ്ത ജില്ലാ സിക്രട്ടറിയുമായ കെ.കെ ഹുസൈന്‍ ബാഖവി, എം.യു.എസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സെക്രട്ടറി അബ്ദുല്ലാഹി സഅദി ചിയ്യൂര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് ഇസ്മാഈല്‍ സഅദി പാറപ്പള്ളി ,പ്രാസ്ഥാനിക നേതാക്കളായ അലി ഫൈസി വെട്ടത്തൂര്‍ ,KSമുഹമ്മദ് സഖാഫി, മമ്മൂട്ടി മദനി, സുബൈര്‍ അഹ്‌സനി, തരുവണ മഹല്ല് ഖതീബ് അലി സഖാഫി, എം.യു എസ് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ഗഫൂര്‍ സഅദി തുടങ്ങിയവര്‍ സംസാരിച്ചു.അബ്ദുല്‍ ഹമീദ് സഅദി സ്വാഗതവും സുലൈമാന്‍ സഅദി നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍