ദേശീയ പാര്‍പ്പിടദിനം ക്വിസ് മത്സരം
ദേശീയ പാര്‍പ്പിട ദിനത്തോടനുബന്ധിച്ച് സംസ്ഥാന നിര്‍മ്മിതി കേന്ദ്രം കാസര്‍ഗോഡ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഒക്ടോബര്‍ 2 ന് പൊതുജനങ്ങള്‍ക്കായി സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.പ്രായ വിദ്യാഭ്യാസ ഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.കാസര്‍ഗോഡ് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന മത്സരത്തില്‍ രണ്ടു പേരടങ്ങുന്ന ടീമുകളായി മത്സരിക്കാം.അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ഡയറക്ടറും, ക്വിസ് കേരള ചീഫ് കോഡിനേറ്ററുമായ സ്‌നേഹജ് ശ്രീനിവാസ് മത്സരം നയിക്കും.നിര്‍മ്മിതി കേന്ദ്ര ഡയറക്ടര്‍ ഡോ.അദീല അബ്ദുള്ള ഐ.എ. എസും, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ശ്രീ.ജീവന്‍ ബാബു ഐ.എ.എസും അതിഥി ക്വിസ് മാസ്റ്റര്‍മാരായി എത്തും.ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ, രണ്ടാം സ്ഥാനക്കാര്‍ക്ക് 5000 രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 3000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസുകള്‍ ലഭിക്കും.മറ്റ് ഫൈനലിസ്റ്റുകള്‍ക്ക് 500 രൂപ വീതം ലഭിക്കും.രജിസ്‌ട്രേഷന്‍ ഫീ ഇല്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് +91 77364 32224, q4quizzing@gmail.com.