OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൂതാടി ഗ്രാമപഞ്ചായത്ത് ഓണ്‍ ഫണ്ടില്‍നിന്നും 2.64 കോടി രൂപ പൂതാടി സര്‍വീസ് സഹകരണ ബാങ്കില്‍ സ്ഥിരനിക്ഷേപമിടാനുള്ള നീക്കം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളി: എല്‍.ഡി.എഫ്.

  • S.Batheri
15 May 2024

പുല്‍പ്പള്ളി: നാട്ടില്‍ ഒട്ടനവധി വികസന പ്രശ്നങ്ങള്‍ നിലനില്‍ക്കേ പൂതാടി ഗ്രാമപ്പഞ്ചായത്ത് ഓണ്‍ ഫണ്ടില്‍നിന്നും 2.64 കോടി രൂപ പൂതാടി സര്‍വീസ് സഹകരണ ബാങ്കില്‍ സ്ഥിരനിക്ഷേപമിടാനുള്ള നീക്കം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എല്‍.ഡി.എഫ്. പൂതാടി പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപച്ചു. വീടുകള്‍ നിര്‍മ്മിക്കാനോ, അറ്റകുറ്റപ്പണികള്‍ നടത്താനോ ഫണ്ട് അനുവദിക്കാതെയും കുടിവെള്ളം വിതരണം ചെയ്യാന്‍ നടപടിയെടുക്കാതിരിക്കുന്ന സമയത്താണ് പഞ്ചായത്ത് സ്ഥിരനിക്ഷേപത്തിന് ശ്രമിക്കുന്നതെന്നും എല്‍.ഡി.എഫ്. കുറ്റപ്പെടുത്തി.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 13.68 കോടി രൂപയുടെ വിവിധ പദ്ധതികളാണ് പഞ്ചായത്ത് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 6.41 കോടി രൂപ മാത്രമേ ചെലവഴിക്കാന്‍ സാധിച്ചുള്ളു. 7.27 കോടി രൂപയാണ് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥമൂലം നഷ്ടപ്പെടുത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ മേയ് 17ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന സമയത്തുപോലും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനോ, കേടായത് മാറ്റിസ്ഥാപിക്കുന്നതിനോ ഭരണസമിതി തയ്യാറാവുന്നില്ല. ഗ്രാമീണ റോഡുകളാകെ പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രപോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. ഭരണകക്ഷിയംഗങ്ങള്‍ക്കിടിയെ അധികാര തകര്‍ക്കം പഞ്ചായത്തിന്റെ ഭരണത്തെ സാരമായി ബാധിക്കുന്നുണ്ട്.  കഴിവുകെട്ട ഈ ഭരണസമിതി എത്രയും വേഗം രാജിവെച്ച് ഒഴിഞ്ഞ് പൂതാടിയുടെ വികസന മുരടിപ്പിന് പരിഹാരം കാണണം. എ.വി. ജയന്‍, രക്മിണി സുബ്രഹ്‌മണ്യന്‍, ഇ.കെ. ബാലകൃഷ്ണന്‍, പി.സി. ഗോപാലന്‍, വി.ജെ. ജോയി, ഷിജി ഷിബു, കെ.എ. റിയാസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show