കാരപ്പുഴ ഡാമില്‍ നിന്നും തുറന്ന് വിട്ട വെള്ളം മരക്കടവ് തടയണയിലെത്തി

പുല്‍പ്പള്ളി: കാരാപ്പുഴ ഡാമില്‍നിന്നും കബനി നദിയിലേക്ക് തുറന്നുവിട്ട വെള്ളം മരക്കടവ് പമ്പ് ഹൗസിന് സമീപം നിര്‍മിച്ച തടയണയിലെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് വെള്ളമെത്തി തുടങ്ങിയത്. ബുധനാഴ്ച രാവിലെയാണ് കാരാപ്പുഴ ഡാമില്‍ നിന്നും കബനി നദിയിലേക്ക് വെള്ളം തുറന്നുവിട്ടത്. മരക്കടവിലെ താത്ക്കാലിക തടയണയില്‍ വെള്ളം സംഭരിച്ചതോടെ കുടിവെള്ള വിതരണം പുനരാരംഭിച്ചു. കാരാപ്പുഴ ഡാമില്‍ നിന്നും കുടിവെള്ള ആവശ്യത്തിനായി കബനി നദിയിലേക്ക് അഞ്ച് ക്യുമെക്‌സ് തോതിലാണ് വെള്ളം തുറന്നുവിട്ടിരിക്കുന്നത്. കബനി കുടിവെള്ള പദ്ധതിയുടെ പമ്പിങ് മുടങ്ങിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടാന്‍ നടപടി സ്വീകരിച്ചത്.ഇതിന്റെ ഭാഗമായി കബനി നദിയിലെ മരക്കടവില്‍ ജനകീയ പങ്കാളിത്തത്തോടെ തടയണ നിര്‍മിച്ചിരുന്നു. ആദ്യമായാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഡാമില്‍ നിന്നും വെള്ളം തുറന്നുകൊടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍