OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സജനയുടെ സ്വപ്നം സഫലം..! ഇന്ത്യന്‍ വനിതാ ടീമില്‍ സജനയ്ക്കും സ്ഥാനം

  • Mananthavadi
15 Apr 2024

മാനന്തവാടി: ബംഗ്ലാദേശിനെതിരെയുള്ള ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ മാനന്തവാടി സ്വദേശി സജന സജീവന്‍ ഇടം നേടി. അണ്ടര്‍- 23 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന്റെയും ഇന്റര്‍ സോണ്‍ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗത്ത് സോണ്‍ ടീമിന്റെയും ക്യാപ്റ്റനായിരുന്നു സജന. സജനയുടെ നേതൃത്വത്തിലുള്ള ടീമാണ് ആദ്യമായി കേരളത്തിന് അണ്ടര്‍ 23 കിരീടം സമ്മാനിച്ചത്. ഡബ്ല്യുപിഎല്ലില്‍ തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യപന്തില്‍ തന്നെ സിക്സറടിച്ച് ടീമിനെ വിജയിച്ച താരമാണ് സജന സജീവന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തന്റെ ആദ്യ പന്ത് നേരിട്ട സജ്‌ന ഒരു കൂറ്റന്‍ സിക്‌സില്‍ കൈവിട്ടെന്ന് കരുതിയ വിജയം മുംബൈയ്ക്ക് നേടി കൊടുത്തിരുന്നു. തികച്ചും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ച് മുന്നേറി ഒടുവില്‍ തന്റെ സുപ്രധാന ജീവിത സ്വപ്നം സഫലീകരിച്ചിരിക്കുകയാണ് വയനാടിന്റെ അഭിമാനമായ സജന.

ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍, സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിംഗ് ഠാക്കൂര്‍, ടിറ്റാസ് സാധു എന്നിവരാണ് ടീമില്‍ ഇടം പിടിച്ചത്.

യുപി വാരിയേഴ്‌സിനെതിരെ സോഫി എക്ലസ്റ്റനെ പുറത്താക്കിയ ഡൈവിങ് ക്യാച്ചിലൂടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്‌കാരവും സജനയെ തേടിയെത്തി. റൈറ്റ് ആം ഓഫ് ബ്രേക്ക് സ്പിന്നര്‍ കൂടിയായ താരം രണ്ട് വിക്കറ്റും നേടി. ആഭ്യന്തര ക്രിക്കറ്റിലും മികവ് തെളിയിക്കാനും താരത്തിന് സാധിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show