വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
തരുവണ: തരുവണ മീത്തല്‍ പള്ളിക്ക് സമീപം ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വാകേരി ചേമ്പും കൊല്ലി തേക്കനാം കുന്നേല്‍ ടി.ആര് മിനു ( ബിനു 47 ) ആണ് മരിച്ചത്.ഏപ്രില്‍ 12 നാണ് അപകടം സംഭവിച്ചത്.
പരേതനായ രാമന്റെയും, രാജമ്മയുടേയും മകനാണ്. ഭാര്യ: ശരണ്യ. മകള്‍: ദേവതീര്‍ത്ഥ. സഹോദരങ്ങള്‍: ഷാജി, പരേതനായ സാബു, ഷേര്‍ളി, റീന, റെജി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍