സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
പുല്‍പ്പള്ളി: പുല്‍പ്പള്ളി എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിമന്‍സ് ഡവലപ്പ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി കളരിപ്പയറ്റ് മുറയില്‍ ദശദിന സെല്‍ഫ് ഡിഫെന്‍സ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ല കളരിപ്പയറ്റ്
അസോസിയേഷനുമായി സഹകരിച്ചാണ് പ്രതിരോധ ക്ലാസുകള്‍ നല്‍കിയത് .ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ ജൂറിയംഗമായ കെ.സി കുട്ടികൃഷ്ണന്‍ ഗുരുക്കളുടെ നിദ്ദേശപ്രകരം കളരി പരിശീലകയായ എ.ജെ ബബിതയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശീലനം നല്‍കിയത്. പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും അവര്‍ക്ക് ലഭിച്ച പരിശീലനത്തിന്റെ ഡെമോണ്‍സ്ട്രേഷന്‍ നടത്തുകയും ചെയ്തു.ചടങ്ങിന്റെ
ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ.കെ.പി സാജു നിര്‍വഹിച്ചുഅധ്യാപകരായ അജില്‍ സലി,ഐശ്വര്യ സി എസ്,വിമന്‍സ് സെല്‍ കോഓര്‍ഡിനേറ്റര്‍ സ്വാതിബിനോസ് ,സി ഡി ബാബു,വിഷ്ണുപ്രിയ, ആദില്‍, ഷിനോജ് തുടങ്ങിയര്‍ പ്രസംഗിച്ചു .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍