വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില; ഇന്ന് വര്‍ധിച്ചത് 680 രൂപ
തിരുവന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 85 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6360 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 50880 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2262 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.35 ലും ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഫെബ്രുവരി 13ന് 1981 ഡോളര്‍ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളര്‍ ആണ് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിലകള്‍ പരിശോധിച്ചാല്‍ ഇതിന് മുമ്പ് ഒരിക്കലും 280 ഡോളര്‍ കൂടിയിട്ടില്ലായിരുന്നു. 200-250 ഡോളര്‍ മാത്രമാണ് ഇതിനുമുമ്പ് മൂന്നു മാസത്തിനിടെയാണ് വര്‍ദ്ധിച്ചിട്ടുള്ളത്. സാധാരണ 250 ഡോളര്‍ ഒക്കെ വില വര്‍ദ്ധിക്കുമ്പോള്‍ സാങ്കേതികമായി ചില തിരുത്തലുകള്‍ വരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അടിസ്ഥാനപരമായ മുന്നേറ്റം തുടരുകയാണ്. 2300 ഡോളര്‍ മറികടക്കുമോ എന്നുള്ളതാണ് വിപണി ഉറ്റു നോക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍