താമരശ്ശേരി ചുരം റോഡിന്റെ ശോചനീയാവസ്ഥ:അടിയന്തിരമായി ഗതാഗതയോഗ്യമാക്കണം:കോഴിക്കോട് ജില്ലാ കളക്ടര്‍

ചുരം റോഡ് അടിയന്തിര അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുവാന്‍ ഒരു താല്‍ക്കാലിക ടീമിനെ മുഴുവന്‍ സമയവും നിയോഗിച്ചു കൊണ്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് ഉത്തരവിറക്കി
കനത്ത മഴയെ തുടര്‍ന്ന് അന്തര്‍സംസ്ഥാന പാതയായ താമരശേരി ചുരത്തിലെ റോഡ് തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സമാകുന്നത് നിത്യസംഭവമായിരിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് കര്‍ശന നിര്‍ദ്ദേശവുമായി രംഗത്ത്.
ചുരം തകര്‍ന്നത് മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടല്‍. വയനാട് ജില്ലയില്‍ ഉള്ളവരെ വിദഗ്ദ ചികിത്സക്കായി എത്രയും വേഗം കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ എത്തിക്കുവാന്‍ ആശ്രയിക്കുന്നത് അന്തര്‍ സംസ്ഥാന പാതകൂടിയായ ഈ റോഡ് മുഖേനയാണ്. റോഡിന്റെ തകര്‍ച്ച മൂലം വാഹനങ്ങള്‍ കേടായും, ആക്‌സിഡന്റായും ദിവസവും മണിക്കൂറുകളോളമാണ് ഗതാഗതം തടസമുണ്ടാകുന്നത്. ഇത്തരം അതിരൂക്ഷമായ ഗതാഗത തടസ്സം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുകയും അതിന്റെ ഫലമായി പ്രകൃതിക്ഷോഭത്താല്‍ ഉണ്ടായേക്കാവുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും, പ്രകൃതിക്ഷോപം മൂലം അപകടം ഉണ്ടാകുമ്പോള്‍ പൊതുജനത്തിന് വൈദ്യസഹായം ലഭ്യമാക്കുന്നതിനും ചുരം റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കേണ്ടത് അത്യാവശമാണെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിലാണ് ചുരം റോഡ് അടിയന്തിര ഗതാഗത യോഗ്യമാക്കുവാന്‍ അറ്റകുറ്റപണി നടത്തുന്നതിനായി ഒരു താല്‍ക്കാലിക ടീമിനെ മുഴുവന്‍ സമയവും നിയോഗിച്ചു കൊണ്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍