OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീട് കുട്ടികള്‍ക്ക് എല്ലാം തുറന്നു പറയാനുള്ള ഇടമാവണം: കളക്ടര്‍ ഡോ. രേണുരാജ്

  • Mananthavadi
03 Mar 2024

മാനന്തവാടി: വീടെന്നാല്‍ കുട്ടികള്‍ക്ക് എല്ലാം തുറന്നു പറയാനുള്ള ഇടമാ വണമെന്നും,  എത്ര തിരക്കുള്ള ജോലിയായാലും ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യമായാലും മക്കളോട് സംസാരിക്കാനുള്ള സമയത്തില്‍ കുറവ് വരുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും വയനാട് കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു.പി. സ്‌കൂള്‍ 95-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണം. അത് വലിയ ജീവിതത്തിന്റെ തുടക്കമാവും. എന്തു വലിയ പ്രശ്‌നവും  തുറന്നുപറയാനുള്ള സ്ഥലമാണ് വീട്  എന്ന വിശ്വാസം കുട്ടികളില്‍ ഉണ്ടാക്കിയാല്‍ ഇടര്‍ച്ച വരുമ്പോള്‍ അവര്‍ ജീവിതത്തില്‍ നിന്ന് പിന്തിരിഞ്ഞോടില്ല. സമ്മര്‍ദങ്ങള്‍ എത്രയുണ്ടായാലും ശരിയെന്ന് അറിയുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള ആത്മവിശ്വാസം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം.ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന വിദ്യാലയത്തിനും ഇതില്‍ പങ്കുണ്ട്. തെറ്റും ശരിയും തിരിച്ചറിയുന്ന തലമുറയെ വളര്‍ത്തിയെടുക്കുന്നതിനു ഇതുപകരിക്കും. അങ്ങനെയുള്ള കുട്ടികള്‍ മനുഷ്യസ്‌നേഹമുള്ളവരായി വളരുമെന്നും കളക്ടര്‍ പറഞ്ഞു.

വിരമിക്കുന്ന പ്രധാനാധ്യാപിക സിസ്റ്റര്‍ റോഷ്‌ന എ.സിക്ക് യാത്രയയപ്പ് നല്‍കി. എല്‍.എസ്.എസ്, യു.എസ്.എസ്, ന്യൂമാത് സ് വിജയികളെ കളക്ടര്‍ അനുമോദിച്ചു. യഥാക്രമം നിഹാര ബിജീഷ്ബെനറ്റ് ജോര്‍ജ്, പി.എച്ച്. ഹരികൃഷ്ണന്‍,കെ.ജെ. ശിവാനി, ശിവന്യ രഞ്ജിത്ത്,
എന്‍. ബാനു, ഷാരോണ്‍ ബിനീഷ്ക്രിസ്റ്റോ എസ്. വര്‍ക്കി എന്നിവര്‍ ഉപഹാരം സ്വീകരിച്ചു.മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, മാനന്തവാടി എ.ഇ.ഒ. എം.എം. ഗണേഷ് എന്നിവര്‍ മുഖ്യാതിഥികളായി.  പി.ടി.എ. പ്രസിഡന്റ് സോജി സിറിയക് അധ്യക്ഷത വഹിച്ചു.

മാനന്തവാടി നഗരസഭാ ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ജനപ്രതിനിധികളായ പി.വി.എസ്. മൂസ, ബി.ഡി. അരുണ്‍കുമാര്‍, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, മാനന്തവാടി ബി.പി.സി. കെ.കെ. സുരേഷ്, സ്‌ക്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസി എ.സി, സിസ്റ്റര്‍ മരിയ ജെസ എ.സി, ഷൈനി മൈക്കിള്‍, സെലിന്‍ തോമസ്, സി. റാസിന, ഷാജി കേദാരം, സി.ജോസ് ആഡിസ് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് അപ്പോസ്‌തോലിക് കാര്‍മല്‍ (എ.സി.) എജുക്കേഷന്‍ ഏജന്‍സിയുടെ കീഴിലാണ്   മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍
പ്രവര്‍ത്തിക്കുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




Atj   03-Mar-2024

വീട് കുട്ടികൾക്ക് എല്ലാം തുറന്നു പറയുന്ന ഒരു ഇടം ആകണം. അതിന് ആദ്യം വേണ്ടത് കുട്ടികൾക്ക് തുറന്നു പറയാൻ വീട്ടിൽ ആരെങ്കിലും ഉണ്ടായിരിക്കണം എന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലി ചെയ്യുന്നവരെല്ലാം ദിവസം എട്ടു മണിക്കൂർ ജോലിയാണെങ്കിൽ പോലും 10 മുതൽ 12 മുതൽ 14 മണിക്കൂർ വരെ ജോലിയും ആയിട്ട് ജോലിയുടെ തിരക്കിൽ നീങ്ങുന്നവരാണ്. ഇതിൽനിന്നും ബാക്കിവരുന്ന ഒരു പത്തുമണിക്കൂർ ഉറക്കം അവരുടെ ദൈനംദിന ശീലങ്ങൾ എന്നിവയ്ക്കായി ചിലവാക്കേണ്ടി വരും. അപ്പോൾ ഒരു ദിവസം മക്കളോട് ഒത്ത് രണ്ട്മണിക്കൂർ, ഒരു മണിക്കൂർ ചിലവഴിക്കാൻ പറ്റാത്ത ഒത്തിരിയേറെ മാതാപിതാക്കളുണ്ട്.. ഇതിനൊരു പോംവഴി ഞാൻ കാണുന്നത് ജോലിസമയത്ത് ജോലി ചെയ്യുക, എട്ടു മണിക്കൂർ അല്ലെങ്കിൽ മാക്സിമം 10 മണിക്കൂർ, ബാക്കി സമയം ജോലിയെക്കുറിച്ച് ചിന്തിക്കാതെ കുടുംബവുമായി ഇടപെടുക, ഇങ്ങനെ സംഭവിക്കണമെങ്കിൽ ഇതിന് വ്യക്തമായ ലോ ആൻഡ് ഓർഡർ ഉണ്ടായിരിക്കണം..


LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show