കാട്ടാന ആക്രമണത്തിന്‍ മരിച്ച പോളിന്റെ വീട് മന്ത്രി ഗണേഷ്‌കുമാര്‍ സന്ദര്‍ശിച്ചു
പുല്‍പ്പള്ളി:കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ സന്ദര്‍ശിച്ചു. പോളിന്റെ കുടുംബാഗങ്ങളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നല്‍കാമെന്ന പറഞ്ഞ വനംവകുപ്പിലെ ജോലിക്ക് പകരം മറ്റ് വകുപ്പുകളില്‍ ജോലി നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പോളിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായെത്തിയവര്‍ക്കെതിരെ പോലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പോളിന്റ കുടുംബാംഗങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു മന്ത്രി പാക്കത്തെ വീട്ടിലെത്തിയത്. തുടര്‍ന്ന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ വിദ്യാര്‍ഥി കാരേരി കോളനിയിലെ ശരത്തിനേയും മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിയോടൊപ്പം സി.പി.എം. നേതാക്കളായ എം.എസ്. സുരേഷ് ബാബു, എ.വി. ജയന്‍, പി.വി. മുഹമ്മദ്, ഫാ: കുര്യക്കോസ് വെള്ളച്ചാലില്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍