യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി: പുല്‍പ്പളളികാപ്പിസെറ്റിലെ ഓട്ടോ ഡ്രൈവര്‍ ദേവര്‍ഗദ്ദ മേപ്രത്തേരില്‍ ബിനോയി (46) യെയാണ് വടക്കാഞ്ചേരിയില്‍ തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ഓട്ടോയുമായി വീട്ടില്‍ നിന്നു പോയതാണെന്നും ഓട്ടോ ബത്തേരിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടതായി കണ്ടെത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ഷീന (ഇസ്രായേല്‍). മക്കള്‍: അയോണ, ആല്‍വിന്‍. സംസ്‌കാരം നാളെ (ഫെബ്രുവരി 27 ചൊവ്വ) രാവിലെ 10 മണിക്ക് ചെറ്റപ്പാലം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍