വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

കാട്ടിക്കുളം: കാട്ടിക്കുളം കൈതക്കൊല്ലിക്ക് സമീപം ഇക്കോ വാനും, സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികനായ തൃശിലേരി അനന്തോത്ത്കുന്ന് അഭി (21), ഈക്കോ വാന്‍ ഡ്രൈവര്‍ പനവല്ലി കൊച്ചുകുടിയില്‍ ദിലീപ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് വാനിന്റെ അടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികനെ വാന്‍ മറിച്ചിട്ടതിന് ശേഷമാണ് രക്ഷപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാലിന് സാരമായി പരിക്കേറ്റ അഭിയെ പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം റഫര്‍ ചെയ്തു. ദിലീപിന്റെ പരിക്ക് സാരമുളളതല്ലെന്നാണ് പ്രാഥമിക വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
n3xlh1
zyqpyy