പഞ്ചലോഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓടിന്റെ വലംപിരിശംഖും, കിണ്ടിയും വില്‍ക്കാനുള്ള ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ:തിരുനെല്ലി അരണപ്പാറ ബുഷറ മന്‍സില്‍ യഹിയ (45), മാനാട്ടില്‍ സജീര്‍ (37) എന്നിവരെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് കോടിയോളം വിലമതിക്കുന്ന അറുപത് വര്‍ഷം പഴക്കമുള്ള പഞ്ചലോഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ ബത്തേരി സ്വദേശികള്‍ക്ക് ഓടിന്റെ ശംഖും,കിണ്ടിയും വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ കല്‍പ്പറ്റ എസ്.ഐ ജയപ്രകാശിന്റെയും സംഘത്തിന്റെയും വലയിലാകുകയായിരുന്നു.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
അരണപ്പാറ സ്വദേശികളായ യഹിയയും, സജീറും ചേര്‍ന്ന് ബത്തേരി സ്വദേശിയായ മുസ്തഫയെ തങ്ങളുടെ കയ്യില്‍ അറുപത് വര്‍ഷം പഴക്കമുള്ള കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വലംപിരിശംഖും, കിണ്ടിയുമാണ് കയ്യിലുള്ളതെന്നും അഡ്വാന്‍സ് നല്‍കിയാല്‍ കച്ചവടം ഉറപ്പിക്കാമെന്നും പറയുകയും ഇവരില്‍ നിന്നും അയ്യായിരം രൂപ അഡ്വാന്‍സ് വാങ്ങുകയായിരുന്നു. തുടര്‍ന്ന പറഞ്ഞുറപ്പിച്ച രീതിയില്‍ മുട്ടിലില്‍വെച്ച് ഉരുപ്പടികള്‍ കൈമാറുകയും ചെയ്തു.
എന്നാല്‍ പഞ്ചലോഹമെന്ന് പറഞ്ഞ് തങ്ങളെ ഏല്‍പ്പിച്ച സാധനങ്ങള്‍ കണ്ടപ്പോള്‍ ചതി മനസ്സിലാക്കിയ മുസ്തഫയും സംഘവും യഹിയയോടും സജീറിനോടും വാക്കേറ്റത്തിലാകുകയും, നാട്ടുകാര്‍ വഴി പിന്നീട് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തൊണ്ടിമുതലടക്കം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. വെറും ഓടിന്റെ പുറത്ത് സ്വര്‍ണ്ണനിറം പൂശി പഞ്ചലോഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണംതട്ടാനുള്ള സംഘത്തിന്റെ ശ്രമം അതോടെ അവസാനിക്കുകയായിരുന്നു. കല്‍പ്പറ്റ എസ്ഐ ജയപ്രകാശും സംഘവുമാണ് പ്രതികളെ പിടികൂടിയത്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍