അനുകൂല സാഹചര്യം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ മയക്കുവെടി: ദൗത്യ സംഘം സജ്ജം: വനം വകുപ്പ്

ബാവലി: ബേലൂര്‍ മേഖ്‌ന മോഴയാനയെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നതായി വനം വകുപ്പ്. ഇന്ന് അതിരാവിലെ തന്നെ ആനയെ പിടി കൂടാനുള്ള ദൗത്യം ആരംഭിച്ചിരുന്നു. കാട്ടാനയുടെ ഈ സമയത്തെ ലൊക്ഷേഷന്‍ തിരിച്ചറിഞ്ഞത് പ്രകാരം ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം തുടര്‍ന്നതായി വനം വകുപ്പ് പ്രസ്താവിച്ചു. മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ശ്രമം തുടരുന്നുണ്ട് . ഈ ദൗത്യത്തില്‍ 4 കുംകിയായനകളെയും ഉപയോഗിക്കുന്നുണ്ട്. ഏകദേശം 100 മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം ലഭിച്ചിരുന്നതായും വനം വകുപ്പ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ദൗത്യ സംഘത്തില്‍ നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ആര്‍ ആര്‍ ടി മണ്ണാര്‍ക്കാട്, കോഴിക്കോട് വിഭാഗത്തിലെ 200 ഓളം ജീവനക്കാര്‍ പങ്കെടുക്കുന്നുണ്ട്. ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായും വനം വകുപ്പ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍