സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് നിങ്ങളുടെ പേഴ്സ് കളഞ്ഞ് കിട്ടിയത്. പണം ഞാനെടുക്കുന്നു. എന്നെങ്കിലും തിരിച്ചുതരാം..! എന്ന് സാമ്പത്തിക പരാധീനന്‍;

കളഞ്ഞ് കിട്ടിയ പേഴ്സിലെ പണമെടുത്ത ശേഷംരേഖകള്‍ ഉടമസ്ഥന് തപാല്‍വഴി അയച്ച് നല്‍കി അജ്ഞാതന്‍ മാതൃകയായി..!
മാനന്തവാടി സ്വദേശിയായ സന്തീഷിന്റെ പതിനഞ്ചായിരും രൂപയും വിവിധ രേഖകളുമടങ്ങിയ പേഴ്സ് പറശ്ശിനിക്കടവ് യാത്രാമധ്യേ നഷ്ടപ്പെട്ടിരുന്നു. ജോര്‍ജ്ജിയയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സന്തീഷ് ഓണം അവധിക്ക് വീട്ടില്‍വന്നതായിരുന്നു. ഓണത്തിന്റെ അടുത്തദിവസം പറശ്ശിനിക്കടവിലേക്ക് പോകുന്നവഴിയാണ് പേഴ്സ് നഷ്ടപ്പെട്ടത്. പേഴ്്സ് പോയതിനെ തുടര്‍ന്ന് സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ വഴി കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ സന്തീഷ് വിവരങ്ങള്‍ അന്വേക്ഷിച്ചൂവെങ്കിലും പേഴിസിനെ കുറിച്ച് യാതൊരു വിവിരവും ലഭിച്ചിരുന്നില്ല.
ജോര്‍ജ്ജിയയിലെ ജോലി സംബന്ധമായ കാര്‍ഡുകള്‍, എടിഎം, നാട്ടിലെ മൂന്ന് ബാങ്കുകളിലെ എടിഎം കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പതിനഞ്ചായിരം രൂപയുമാണ് പേഴ്സിലുണ്ടായിരുന്നത്. ഇവയൊക്കെ നഷ്ടമായെന്നുറപ്പിച്ച് സന്തീഷും കുടുംബവും തിരികെ വീട്ടിലേക്ക് വരികയാണുണ്ടായത്.
എന്നാല്‍ സന്തീഷിനേയും കുടുംബത്തിനേയും ഞെട്ടിച്ചുകൊണ്ട് ഇന്നലെ ഒരു പോസ്റ്റല്‍ കവര്‍ വീട്ടിലെത്തുകയായിരുന്നു. കവര്‍ തുറന്നപ്പോള്‍ ആദ്യംകണ്ട കത്ത് ഏവരിലും ചിരിയുളവാക്കുകയായിരുന്നു. ഒരു നാല് വര കോപ്പിയുടെ പേജിലായിരുന്ന് കത്തെഴുതിയിരുന്നത്.
'സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് നിങ്ങളുടെ പേഴ്സ് കളഞ്ഞുകിട്ടിയത്. പണം ഞാന്‍ എടുത്തിട്ടുണ്ട്. അഡ്രസ് കരുതുന്നു. എന്നെങ്കിലും തിരിച്ചു തരാം.. എന്ന് സാമ്പത്തിക പരാധീനന്‍. '
പ്രസ്തുത വ്യക്തി ആ കത്തിന്റെ കൂടെ സന്തേഷിന്റെ നഷ്ടമായ എല്ലാ രേഖകളും അയച്ചിരുന്നു. കത്ത് വായിച്ചതോടെ അജ്ഞാതനായ വ്യക്തിയോടെ തനിക്ക് വിരോധമൊന്നും തോന്നിയില്ലെന്നും പണം നഷ്ടപ്പെട്ടെങ്കിലും രേഖകളെല്ലാം തിരികെ ലഭിച്ചതില്‍ ആശ്വാസമുണ്ടെന്നും സന്തേഷ് ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
ഗുണപാഠം:
കളഞ്ഞുകിട്ടിയ പേഴ്സിലെ പണമെടുത്ത് പേഴ്സും രേഖകളും നശിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക്.......ഇത് സമര്‍പ്പിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍