OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പഠനയാത്ര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 2 വിദ്യാര്‍ത്ഥിനികള്‍ മരിച്ചു ;ഒരാള്‍ ബത്തേരി സ്വദേശിനി

  • S.Batheri
09 Sep 2017

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയും, മാനന്തവാടി എസ്.എം.എസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലിയത്ത് മോളേല്‍ പിടി ജോര്‍ജ്ജിന്റെ മകളുമായ ഐറിന്‍ മരിയ ജോര്‍ജ്ജ് (20) ആണ് മരിച്ച വയനാട് സ്വദേശിനി. അപകടത്തില്‍ കോട്ടയം മുണ്ടക്കയം സ്വദേശിനി മെറിനും മരണപ്പെട്ടു. ഇന്നലെ രാത്രി കര്‍ണ്ണാടക ചിക് മംഗളൂര്‍ മാഗഡി അണക്കെട്ടിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ബസില്‍ 35 പേരാണ് ഉണ്ടായിരുന്നത്. ആറു വണ്ടികളിലാണ് കോളേജില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയത്. പരിക്കേറ്റവരെ ചിക്കമഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹാസനിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.എതിരെ വന്ന ട്രാക്ടറിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കനത്ത മഴയും ഉണ്ടായിരുന്നു. അണക്കെട്ടിന് സമീപത്തെ വെള്ളമില്ലാത്ത ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. ബസിനടിയില്‍പ്പെട്ടാണ് വിദ്യാര്‍ഥിനികള്‍ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show