ജിദ്ദ വയനാട് ജില്ലാ കെഎംസിസി ജമാല്‍ സാഹിബ് അനുസ്മരണം നടത്തി

ജിദ്ദ: അനാഥര്‍ക്കും അഗതികള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച, കഴിഞ്ഞ ദിവസം അന്തരിച്ച മുട്ടില്‍ യതീംഖാന ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ ജമാല്‍ സാഹിബിന് വേണ്ടി മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനാ സദസ്സും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. പ്രാര്‍ത്ഥനക്ക് ഷറഫുദീന്‍ ബാഖവി ചുങ്കപ്പാറ നേതൃത്വം നല്‍കി. മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അനുസ് സ്മരണ പ്രഭാഷണം നടത്തി.ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി.പ്രസിഡണ്ട് റസാക്ക് അണക്കായി അദ്ധ്യക്ഷത വഹിച്ചു.
ജിദ്ദ കെ.എം.സി.സി.സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡണ്ട് റസാക്ക് മാസ്റ്റര്‍, സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയംങ്കോട്, സുല്‍ത്താന്‍ബത്തേരി മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കണക്കയില്‍ മുഹമ്മദ് ഹാജി, കെ.എം.സി.സി.സെന്‍ട്രല്‍ വൈസ് പ്രസിഡണ്ട് ലത്തീഫ് വെള്ളമുണ്ട, കോഴിക്കോട് ജില്ലാ കെ.എം.സി.സി.ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍, വയനാട് ജില്ലാ കെ.എം.സി.സി ചെയര്‍മാന്‍ ശിഹാബ് പേരാല്‍, കോട്ടക്കല്‍ മണ്ഡലം പ്രസിഡണ്ട് നാണി മാസ്റ്റര്‍, കല്‍പ്പറ്റ മണ്ഡലം ജനറല്‍ സെക്രട്ടറി നൗഷാദ് നെല്ലിയംബം, മാനന്തവാടി മണ്ഡലം ജനറല്‍ സെക്രട്ടറി കാദര്‍ യൂസഫ് കാരക്കാമല, മഹ്ജര്‍ ഏരിയ ജനറല്‍ സെക്രട്ടറി സലീം മുണ്ടേരി, വയനാട് മുസ്ലിം യത്തീംഖാന ചാപ്റ്റര്‍ പ്രസിഡണ്ട് ഹമീദ് പേരാമ്പ്ര, ജനറല്‍ സെക്രട്ടറി മൂസ്സ ചീരാല്‍, കോഡിനേറ്റര്‍ സുലൈമാന്‍ അഹ്‌സനി, വെങ്ങപ്പള്ളി അക്കാദമി ജിദ്ദ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ പഞ്ചാര, സൈന്‍ ജിദ്ദ ചാപ്റ്റര്‍ പ്രതിനിധി സാബിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ശിഹാബ് തോട്ടോളി സ്വാഗതവും, സെക്രട്ടറി അഷ്‌റഫ് വേങ്ങൂര്‍ നന്ദിയും പറഞ്ഞു.ബീരാന്‍ കുട്ടി കല്‍പ്പറ്റ, ഉബൈദ് കണിയാമ്പറ്റ, സുബൈര്‍ കുഞ്ഞോം, നിസാര്‍ വെങ്ങപ്പള്ളി, ഷൗക്കത്ത് ചീരാല്‍, അബൂബക്കര്‍ കാട്ടിക്കുളം, നിഷാബ് പഴൂര്‍, ഷാഹുല്‍ ഹമീദ് മാടക്കര, ടി .ആഷിഖ് നായ്ക്കട്ടി, വി .പി .അഷ്‌റഫ് തലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
vdu1s8
1b8s33
kucp9i
pz36wh
fciecp
5u4pim