സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് യാത്രികര്‍ക്ക് പരിക്ക്

മാനന്തവാടി-കൊയിലേരി റൂട്ടില്‍ താന്നിക്കലിന് സമീപം സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഇരുപത്തിനാലോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. കല്ലു മൊട്ടന്‍കുന്ന് കല്ലോകുടി കവിത (39), കോട്ടക്കുന്ന് വാഴകുഴിയില്‍ ശരണ്യ (27), കരിമാനി പാറക്കല്‍ ശ്രീജി (30) മേപ്പാടി പോളിടെക്‌നിക് വിദ്യാര്‍ത്ഥികളായ നിജാസ് (17) സംജത്ത് (17), വയനാട് മെഡിക്കല്‍ കോളേജ് ലാബ് അസി. കേണിച്ചിറ അഞ്ചയില്‍ ആര്യ(25) കണിയാരം നിത(32) കാട്ടിക്കുളം അനില (29) ചെറ്റപ്പാലം ഷീബ (52) തുടങ്ങി 24 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. നിസ്സാര പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. മറ്റുള്ളവരെ വിദഗ്ധ പരിശോധന നടത്തി വരികയാണ്. വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.
കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിക്ക് പോകുകയായിരുന്ന കെജിടി ബസ്സും, എതിരെ വന്ന കൃഷ്ണാഞ്ജലി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. നാലാം മൈല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതാണ് കൃഷ്ണാഞ്ജലി ബസ്. മറ്റ് വാഹനങ്ങളെ കടന്ന് വന്ന കൃഷ്ണാഞ്ജലി ബസ് തെറ്റായ ദിശയിലായിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ക് ഷോപ്പ് ആവശ്യവുമായി ബന്ധപ്പെട്ട് പോകുകയായിരുന്ന കൃഷ്ണാഞ്ജലി ബസ്.കെജിടി ബസ്സിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍