വയനാട് ചുരത്തില്‍ ചരക്ക് ലോറി മറിഞ്ഞു;ആര്‍ക്കും പരിക്കില്ല

താമരശ്ശേരി ചുരം: വയനാട് ചുരത്തില്‍ ഒന്‍പതാം വളവിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഓറഞ്ച് ലോഡുമായി വന്ന ലോറിയാണ് മറിഞ്ഞത്. വാഹനങ്ങള്‍ ഒരു ഭാഗത്തു കൂടി കടന്നു പോകുന്നുണ്ട്. ലോറി മറിഞ്ഞതോടെ ഡീസലും ഓയിലും റോഡില്‍ പരന്നൊഴുകിയിരുന്നു. ഇരുചക്രവാഹനങ്ങള്‍ക്കും മറ്റും ഇത് അപകട സാധ്യതയുയര്‍ത്തുന്നതിനാല്‍ അഗ്‌നി സുരക്ഷാസേനാംഗങ്ങളുടേയും സന്നദ്ധ സംഘടന അംഗങ്ങളുടേയും നേതൃത്വത്തില്‍ ഡീസലും, ഓയിലും വെള്ളമൊഴിച്ച് കഴുകാനുള്ള നടപടി ആരംഭിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍