സുകന്യ (27) നിര്യാതയായി

പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ ലൈഫ് സയന്‍സ് വിഭാഗത്തിലെ താല്‍ക്കാലിക അധ്യാപികയായിരുന്ന ബത്തേരി നമ്പിക്കൊല്ലി മുണ്ടുപ്ലാവില വീട്ടില്‍ സുകന്യ (27) നിര്യാതയായി.അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.സംസ്‌കാരം നാളെ(ആഗസ്റ്റ് 29) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. റിട്ട.എക്സൈസ് ഓഫീസര്‍ എം.വി സുരേന്ദ്രന്റേയും, പ്രേമയുടേയും മകളാണ് സുകന്യ.സംഭവത്തോടനുബന്ധിച്ച് നാളെ കോളജില്‍ നടത്താനിരുന്ന യൂണിയന്‍ ഉത്ഘാടനം അടക്കമുള്ള മുഴുവന്‍ ആഘോഷപരിപാടികളും മാറ്റിവെച്ചതായി കോളജ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്. 30 നു നടത്താന്‍ നിശ്ച യിച്ചിരുന്ന പരിപാടികളില്‍ മാറ്റമില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍