ജില്ലാതല ബാലവകാശ വാരാചരണം സമാപിച്ചു

മീനങ്ങാടി: വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ 14 മുതല്‍ ജില്ലയില്‍ ഉടനീളം സംഘടിപ്പിച്ച ബാലാവകാശ പരിപാടികള്‍ സമാപിച്ചു. ജില്ലാതല ബാലാവകാശ പരിപാടികളുടെ സമാപനം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മീനങ്ങാടി ഗ്രാമപഞ്ചായത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടത്തി. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങ് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിനയന്‍ ഉദ്ഘാടനം ചെയ്തു . പരിപാടിയില്‍ മീനങ്ങാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസ്രത്ത് അധ്യക്ഷത വഹിക്കുകയും മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബേബി വര്‍ഗീസ് ഉഷ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്നാ തോമസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കേരളോത്സവം വിജയികള്‍ക്കും ബാലവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വെച്ച് നടത്തപ്പെട്ട കൊളാഷ് മത്സര വിജയികള്‍ക്കും ഉപഹാരം സമര്‍പ്പിക്കുകയും തുടര്‍ന്ന് ഉത്തരവാദിത്തപരമായ രക്ഷകര്‍തൃത്വം എന്ന വിഷയത്തില്‍ ഒ. ആര്‍. സി ട്രൈനര്‍ ജോസഫ് ടി ജെ ക്ലാസ് നയിച്ചു. ശേഷം ഐ സി ഡി സൂപ്പര്‍വൈസര്‍ അഞ്ചു പരിപാടിക്ക് നന്ദി അര്‍പ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍