ഖരമാലിന്യ സംസ്‌കരണം സ്വച്ഛ് ഭാരത് മിഷന്‍ 39 കോടി രൂപ അനുവദിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഖരമാലിന്യ നിര്‍മ്മാര്‍ജനത്തിന് വിപുലമായ പദ്ധതി തയ്യാറാക്കുന്നു.മാലിന്യ സംസ്‌കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 39 കോടി രൂപ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയില്‍ അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിന് പ്രധാന്യം നല്‍കി കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനം സജ്ജമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷം ആവിഷ്‌കരിച്ച ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ശാസ്ത്രീയമായ ഫീക്കല്‍ മാലിന്യ സംസ്‌കരണം എന്നിവ ശക്തിപ്പെടുത്താനാണ് തുക വിനിയോഗിക്കുക. ഖര മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്ക് ഏഴ് കോടി രൂപയും അനുവദിച്ചു. ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്ക് 32 കോടി രൂപ വിനിയോഗിക്കുക. എം സി എഫ് നിര്‍മാണം, എം സി എഫ് നവീകരണം, മിനി എം സി എഫ്, ബോട്ടില്‍ ബൂത്ത് നിര്‍മ്മാണം, ഹരിത കര്‍മ്മ സേനയ്ക്ക് വാഹനം, കളക്ടേര്‍സ് അറ്റ് സ്‌കൂള്‍ പദ്ധതി, തുമ്പൂര്‍മുഴി നിര്‍മ്മാണം, സാനിറ്ററി നാപ്കിന്‍ ഡെസ്‌ട്രോറ്റര്‍, ബൈലിംഗ് മെഷീന്‍, സോര്‍ട്ടിംഗ് ടേബിള്‍ എന്നീ ഖര മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കും കമ്മ്യൂണിറ്റി സോക്പിറ്റ്, കമ്മ്യൂണിറ്റി മാജിക് പിറ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നീ ദ്രവ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കും തുക വിനിയോഗിക്കാം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍