പോക്‌സോ കേസിലെ പ്രതിയെ ശിക്ഷിച്ചു

കമ്പളക്കാട്: കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 9 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിക്ക് തടവ് ശിക്ഷയും, പിഴയും വിധിച്ചു. പച്ചിലക്കാട് പടിക്കംവയല്‍പണിയ കോളനിയിലെ ബാലസുബ്രഹ്‌മണ്യന്‍ (42)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ ആര്‍ സുനില്‍ കുമാര്‍ ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരം അഞ്ച് വര്‍ഷം തടവും, അയ്യായിരം രൂപ പിഴയും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഒരു വര്‍ഷം തടവും, അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.2021 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍