OPEN NEWSER

Friday 09. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോകവിനോസഞ്ചാര ദിനം; ജില്ലയില്‍ ആഘോഷങ്ങള്‍ തുടങ്ങി

  • Kalpetta
27 Sep 2023

 

 മീനങ്ങാടി: ലോകവിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം ക്ലബ്, എന്‍.സി.സി യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ വിപുലമായ ആഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. മീനങ്ങാടി എല്‍ദോ മോര്‍ ബസേലിയോസ് കോളേജില്‍ നടന്ന പരിപാടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ. ജി അജേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ എം.എം സലീല്‍ അധ്യക്ഷത വഹിച്ചു. ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് മാലിയില്‍ നിന്ന് ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ പഠിക്കുന്നതിനായി എത്തിയ 60 അംഗങ്ങള്‍ അടങ്ങിയ ടൂറിസം വിദ്യാര്‍ത്ഥികളുടെയും ആദ്ധ്യാപകരുടേയും സംഘത്തെ അമ്പലവയലിലെ വയനാട് ഹെറിറ്റേജ് മ്യൂസിയത്തില്‍ വെച്ച് ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം. എന്‍.ഐ ഷാജു സ്വീകരിച്ചു.

 

10 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ജില്ലയില്‍ നടക്കുക. ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്കുളള പരിശീലനം, സെമിനാറുകള്‍, ടൂറിസം സംരംഭക പരിശീലനങ്ങള്‍, ആര്‍ട്ടിഫിഷല്‍ ഇന്റ്‌ലിജന്‍സ് വര്‍ക്ക് ഷോപ്പ് തുടങ്ങിയവ നടക്കും. പരിപാടിയുടെ ഭാഗമായി ലോകവിനോദസഞ്ചാര ദിന ആശയ പ്രചരണ ഫ്ളാഷ് മോബ്, ടൂറിസം ക്ലബ്ബ് ലോഗോ പ്രകാശനം, സെമിനാര്‍ എന്നിവ നടന്നു. വയനാട് ടൂറിസം വിശദീകരണ യോഗത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളെ ഉള്‍പ്പെടുത്തി ഡിടിപിസി നിര്‍മ്മിച്ച ഡോക്യൂമെന്റെറി പ്രദര്‍ശിപ്പിച്ചു. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ ടൂറിസം വിദ്യാര്‍ത്ഥികളുമായി മാലി സംഘം സംവദിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ടൂര്‍ ഓപ്പറേറ്ററായ വേയ്ക്ക് അപ്പ് വേക്കേഷന്‍സാണ് സംഘത്തെ ജില്ലയില്‍ എത്തിച്ചത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • എം. ഡി. എം. എ യുമായി യുവാവ് പിടിയില്‍
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • ദുരിതാശ്വാസ ക്യാമ്പിനായി സ്‌കൂളുകള്‍ അല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തണം: വയനാട് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം ചേര്‍ന്നു
  • സ്വര്‍ണമാല പിടിച്ചുപറിച്ച് മുങ്ങിയ യുവാവ് പിടിയില്‍.
  • സ്ത്രീ അവകാശങ്ങളെക്കുറിച്ച് ജില്ലയില്‍ അവബോധം കുറവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ
  • പോക്‌സോ കേസില്‍ 67കാരന്‍ അറസ്റ്റില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show