ഉപരി പഠനത്തിനായി മണിപ്പൂരില്‍ നിന്നുള്ള ആദ്യ വിദ്യാര്‍ത്ഥി മേരി മാതാ കോളേജില്‍ എത്തി .

മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലാ ശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി മേരി മാതാ കോളേജ് മണിപ്പൂരിലെ ദുരിതം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ഉപരി പഠനം സാധ്യമാക്കുവാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി മണിപ്പൂരില്‍ നിന്നുള്ള ആദ്യ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ നെഹ്ലാല്‍ ഹൈകിപ് ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് ക്ലാസ്സിലേക്ക് എത്തിച്ചേര്‍ന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മരിയ മാര്‍ട്ടിന്‍ ജോസഫും,അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. ബാക്കി വിദ്യാര്‍ത്ഥികള്‍ വരും ദിവസങ്ങളില്‍ എത്തി ചേരും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍