ഓടുന്ന സ്‌കൂട്ടറിന് മുന്നില്‍ കടുവ..! സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്

തിരുനെല്ലി: ഓടുന്ന സ്‌കൂട്ടറിന് മുന്നില്‍ പൊടുന്നനെ കടുവയെ കണ്ട് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. തിരുനെല്ലി ടെംബിള്‍ എംബ്ലോയ്‌സ് സൊസൈറ്റി ജീവനക്കാരന്‍ ചെറിയ ആക്കോല്ലി രഘുനാഥിനാണ് നിസാര പരിക്കേറ്റത്. ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ തിരുനെല്ലി കാളങ്കോട് വെച്ചായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്ന കടുവയ്ക്ക് മുന്നില്‍ പെട്ടതോടെ രഘുനാഥ് ഭയന്ന് വാഹനം നിര്‍ത്തുന്നതിനിടയില്‍ മറിഞ്ഞ് വീഴുകയായിരുന്നു. കൈയ്ക്കും, കാലിനും നിസാര പരിക്കേറ്റ രഘു അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. വിദഗ്ധ പരിശോധനക്കായി അദ്ദേഹത്തെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
വിവരം ലഭിച്ചതനുസരിച്ച് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.പി അബ്ദുള്‍ ഗഫുറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഒരു വര്‍ഷമായി പ്രദേശത്തുളള 20 ഓളം ആടുകളെയും രണ്ടു പശുവിനെയും കടുവ കൊന്നതായി നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍