കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കല്‍പ്പറ്റ: കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷര്‍ഫുദ്ദീനും സംഘവും നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാക്കളെ പിടികൂടി.കല്‍പ്പറ്റ അമ്പിലേരി സ്വദേശികളായ മൊയ്‌ലിക്കണ്ടി വീട്ടില്‍ ദില്‍ഷാദ് അലി (20), പാറപ്പറമ്പത്ത് മീത്തല്‍ വീട്ടില്‍ മുഹമ്മദ് ഫെനില്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സുരേന്ദ്രന്‍ എം.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ പി.ഡി, മുസ്തഫ.കെ, സനൂപ് സി.കെ, പ്രണവ് എസ്.എല്‍, സൂര്യ കെ.വി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
dt1nx3