മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍

പൊന്‍കുഴി: വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വെച്ച് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനില്‍ നിന്നും മാരക രാസ ലഹരിയായ 131.925 ഗ്രാം മെത്താഫിറ്റമിനും, 460 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി തടത്തില്‍ വീട്ടില്‍ ഹഫ്‌സല്‍ എ.കെ (30) എന്നയാളെ അറസ്റ്റ് ചെയ്തു പരിശോധനാ സംഘത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ വി.കെ, അസി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, ഹരിദാസ് സി.വി, പ്രിവന്റ്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, അനീഷ് എ.എസ്, വിനോദ്.പി.ആര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ രാജീവന്‍ കെ.വി, അജയ് കെ.എ, സുധീഷ് കെ.കെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില എം.പി , സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു. ഇയാള്‍ കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്നും തിരുവമ്പാടി പോലീസില്‍ ഇയാളുടെ പേരില്‍ രാസ ലഹരിയായ മെത്താ ഫിറ്റമിന്‍ കടത്തിയ കുറ്റത്തിന് കേസ് ഉണ്ടെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി ഏ.ജെ സംഭവസ്ഥലത്ത് എത്തുകയും വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുമെന്നും, ലഹരി മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍