OPEN NEWSER

Wednesday 09. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്

  • Kalpetta
09 Jul 2025

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മണ്‍സൂണ്‍കാല വിനോദസഞ്ചാരം  പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍  സംഘടിപ്പിക്കുന്ന 'വയനാട് മഡ്‌ഫെസ്റ്റ്‌സീസണ്‍ 3' ജൂലൈ 12 ന് തുടങ്ങും. വിനോദസഞ്ചാര വകുപ്പ്, വിവിധ ടൂറിസം സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 12 മുതല്‍ 17 വരെയാണ് പരിപാടി.  
ഉദ്ഘടനം ജൂലൈ 12  ന് സുല്‍ത്താന്‍ ബത്തേരിയില്‍  സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.  സമാപനം ജൂലൈ 15 ന് മാനന്തവാടി വള്ളിയൂര്‍കാവില്‍ പട്ടികജാതി പട്ടിക്കവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു  ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുട്‌ബോള്‍, മഡ് വടംവലി, മഡ് കബഡി, കയാക്കിംഗ്,  മണ്‍സൂണ്‍ ട്രക്കിംഗ് എന്നിവ നടത്തും. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

മഡ് ഫുട്‌ബോള്‍ 12ന് 

ജൂലൈ 12  സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന മഡ് ഫുട്‌ബോളില്‍ ഏട്ട് മത്സരാര്‍ത്ഥികളുള്ള 16 ടീമുകള്‍ക്കാണ്  അവസരം.  രജിസ്‌ട്രേഷന്‍ 800 രൂപ.  15000, 10000, 4000, 4000 രൂപ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് സമ്മാനമായി ലഭിക്കും. 

രണ്ടാം ദിനം മഡ് ഫുട്‌ബോള്‍, മഡ് വടംവലി 

രണ്ടാം ദിവസമായ ജൂലൈ 13 ന് വിവിധ ടൂറിസം സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍, ടൂര്‍ ഓപ്പറേറ്റര്‍സ്, ട്രാവല്‍ ഏജന്റുകള്‍ എന്നിവര്‍ക്കായുള്ള മഡ് ഫുട്‌ബോള്‍ മത്സരവും ഏഴ് മത്സരാര്‍ഥികള്‍ വീതമുള്ള 16 ടീമുകള്‍ക്ക് പങ്കെടുക്കാവുന്ന മഡ് വടം വലി മത്സരവും സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. 10000, 5000, 3000, 2000 രൂപ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല്  സ്ഥാനക്കാര്‍ക്ക് ലഭിക്കും. 

കര്‍ലാട് തടാകത്തില്‍ കയാക്കിങ് മത്സരം

ജൂലൈ 14 ന് ഡബിള്‍  കാറ്റഗറി 100 മീറ്റര്‍ വിഭാഗത്തില്‍ കര്‍ലാട് തടകത്തില്‍ കയാക്കിങ് മത്സരം നടക്കും. 500 രൂപയാണ് രജിസ്‌ട്രേഷന്‍.  ആദ്യ നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000, 3000, 2000 രൂപയാണ് സമ്മാനം.

15 ന് മഡ് കബഡി 

ഏട്ട് മത്സരാര്‍ഥികള്‍ വീതമുള്ള 16 ടീമുകളുടെ മഡ് കബഡി മത്സരം മാനന്തവാടി വള്ളിയൂര്‍കാവില്‍  ജൂലൈ 15 നാണ്. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. വിജയികള്‍ക്ക് 10000, 5000, 3000, 2000 രൂപ സമ്മാന തുകയായി ലഭിക്കും.

ചീങ്ങേരിയിലേക്ക് മണ്‍സൂണ്‍ ട്രക്കിംഗ്

മഡ് ഫെസ്റ്റിന്റെ അവസാന ദിവസമായ ജൂലൈ 17 ന് 50 പേര്‍ക്കായി റോക്ക് അഡ്വഞ്ചര്‍ ടൂറിസം ചീങ്ങേരിയിലേക്ക്  മണ്‍സൂണ്‍ ട്രക്കിംഗ് സംഘടിപ്പിക്കും.   

വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി  പേരുകള്‍ മുന്‍കൂട്ടി 9447399793, 7593892961 നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
  • കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
  • നിപ രോഗ സാധ്യത;വയനാട് ജില്ലയിലും ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show