വിടവാങ്ങിയത് വയനാടുമായി അടുത്തബന്ധമുള്ള നേതാവ്: സജി ശങ്കര്‍

കണ്ണൂര്‍: അന്തരിച്ച ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ വയനാടുമായി അടുത്ത ബന്ധമുള്ള നേതാവാണെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ല സഹ പ്രഭാരിയുമായ സജി ശങ്കര്‍. പേരാവൂര്‍ മണത്തണയിലെ ഭവനത്തിലെത്തി ഭൗതിക ദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദഹം. വയനാട്ടില്‍ ബി.ജെ.പിയെ കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു പി.പി മുകുന്ദനെന്നും സജി ശങ്കര്‍ അഭിപ്രായപ്പെട്ടു.ബി.ജെ.പി നേതാക്കളായ പള്ളിയറ രാമന്‍, അഖില്‍ പ്രേം സി. ജിതിന്‍ ഭാനു, ബിജു എളക്കുഴി എന്നിവര്‍ സജി ശങ്കറിനൊപ്പമുണ്ടായിരുന്നു. ഭൗതികദേഹം വൈകീട്ടോടെ കുടുബ സ്മശാനത്തില്‍ സംസ്‌കരിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരന്‍, നിരവധി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ മണത്തണയിലെ പി.പി. മുകുന്ദന്റെ ഭവനത്തില്‍ എത്തിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍