സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള കല്ലായിയുടെ ശ്രമം തിരിച്ചറിയുക: എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി (ദുബൈ)

ദുബൈ: സമസ്തയും സമുദായ രാഷ്ട്രീയ പാര്‍ട്ടിയും ഏറെ സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിച്ചു പോരുന്ന വയനാട് ജില്ലയില്‍ ഇരു സംഘശക്തികള്‍ക്കുമിടയില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ കല്ലായി അബ്ദുറഹ്‌മാന്‍ നടത്തിയ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്നും,ഇരു സംഘടനകളെയും തമ്മിലടിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലും മറ്റും പലരും ശ്രമം നടത്തുമ്പോഴും വയനാട്ടില്‍ ഇരു വിഭാഗത്തിന്റെയും നേതാക്കളും പ്രവര്‍ത്തകരും സംയമനത്തോടെയും സൗഹൃദത്തോടെയും ആണ് മുന്നോട്ടുപോകുന്നതെന്നുംഎസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി (ദുബൈ) പ്രസ്താവിച്ചു.കോഴിക്കോട് വഖഫ് സമ്മേളനത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയതുള്‍പടെ ചരിത്രമുള്ള ആളാണ് ഇദ്ദേഹം.
വയനാടിന്റെ സംഘടനാ സൗഹൃദം തകര്‍ക്കാന്‍ കല്ലുവെച്ച നുണ പറഞ്ഞത് തിരിച്ചറിയാനുള്ള വിവേകം വയനാട്ടിലെ നേതൃത്വത്തിനുണ്ടെന്ന വിവേകമെങ്കിലും കല്ലായിക്കുണ്ടാവണം. ജില്ലയിലെ പാര്‍ട്ടിയുടെ നേതാക്കളുടെ മൗനത്തിലും യോഗം ആശങ്ക രേഖപ്പെടുത്തി.
കല്ലായിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഈ വരുന്ന ഓഗസ്റ്റ് 6 നു ദുബൈ സുന്നി സെന്റെറില്‍ വെച്ച് എസ്‌കെഎസ്എസ്എഫ് ദുബൈ വയനാട് ജില്ലാ ലീഡേര്‍സ് ക്യാമ്പും ആദര്‍ശ സമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സയ്യിദ് ശുഐബ് തങ്ങള്‍, സല്‍മാന്‍ അസ്ഹരി, ശാനിഫ് ബാഖവി, മുസമ്മില്‍ വാഫി. തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
യോഗത്തില്‍ അബ്ദുള റഹ്‌മാനി അധ്യക്ഷനായി.
അന്‍വര്‍ മൂലവയല്‍ സ്വാഗതവും നൗഷാദ് കോറോത്ത് നന്ദിയും പറഞ്ഞു
മുസ്സമ്മില്‍ വാഫി, സിറാജ് അബ്ദുള്ള, അഫ്‌നാസ് യമാനി, ശിഹാബ് ചീരാല്‍
ഷൗക്കത്തലി പുളിഞ്ഞാല്‍, ഉമൈര്‍ കുപ്പാടിത്തറ,ഹസീബ് കൂളിവയല്‍, അന്‍വര്‍ പുളഞ്ഞാല്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍