കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

മാനന്തവാടി: ഒണ്ടയങ്ങാടി അമ്പത്തിരണ്ടിന് സമീപം കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കണ്ണൂക്കര ചാലില്‍ ഹൗസില്‍ ഗ്രീഷ്മ (43), മേമുണ്ട കുനിയില്‍ താഴേക്കുനി വീട്ടില്‍ ബാലന്‍ (60), കാര്‍ത്തികപ്പള്ളി നെല്ലിയാട്ട് താഴെക്കുനി വീട്ടില്‍ ഷൈമ (53), മടമ്പറത്ത് താഴേക്കുനി സജീവന്‍ (50), പുതുപ്പണം കുഞ്ഞിപ്പറമ്പത്ത് സജില (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. കാട്ടിക്കുളം ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാവരും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍