വീട്ടമ്മ ചികിത്സ സഹായം തേടുന്നു

വൃക്കകള്‍ തകരാറിലായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു.ശില്പിയായ മാനന്തവാടി ഒണ്ടയങ്ങാടി താഴെ വീട്ടില്‍ ബി.പ്രദീപിന്റെ ഭാര്യ ടി.പി ഷീബ റാണി(40) ആണ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്. കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ഹോസ്പ്പിറ്റലില്‍ കഴിഞ്ഞ 2 വര്‍ഷമായി ആഴ്ചയില്‍ 2 തവണ വീതം ഡയാലിസിസ് നടത്തിവരുകയാണ്.നിത്യ ചെലവുകള്‍ക്കുപോലും ബുദ്ധി മുട്ടുകയാണ് ഈ കുടുംബം ഇപ്പോള്‍.ഷീബക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ വൃക്കമാറ്റിവെ ക്കല്‍ ശസ്ത്രക്രിയ എത്രയും പെട്ടന്ന് നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ശസ്ത്രക്രിയക്ക് ഏകദേശം 20 ലക്ഷത്തോളം രൂപ ചിലവ് വരും.ഈ കുടുംബത്തിന് സുമനസ്സുകളുടെ സഹായം ലഭിച്ചാല്‍ മാത്രമേ തുടര്‍ന്നുള്ള ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാകൂ. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ സുമിത്ര ബാലന്‍ ചെര്‍മാനായും,ജോസ് മുണ്ടക്കുറ്റി കണ്‍വീനറായും,കെ.എസ് ബബു ട്രഷററായും ഷീബ റാണി ചികിത്സാ നിധി എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
ഷീബ റാണി ടി.പി
എസ്.ബി.ഐ
മാനന്തവാടി ശാഖ
അക്കൗണ്ട് നമ്പര്‍ : 67348452310
IFSC CODE : SBIN0070321
ഫോണ്‍:9747414408


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍