നിര്‍ബന്ധ പൂര്‍വ്വം മതംമാറ്റിയതായി പരാതി; തന്നെയും പ്രായപൂര്‍ത്തിയാവാത്ത മകളെയും മതംമാറ്റിയതായി ആരോപിച്ച് മാതാവ് രംഗത്ത്

മതം മാറി വിവാഹം ചെയ്ത മൂത്ത മകളെ നേരില്‍ കാണാന്‍ അനുവദിക്കുന്നതിനായി യുവതിയുടെ അമ്മയെയും അനുജത്തിയെയും നിര്‍ബ്ബന്ധപൂര്‍വ്വം മതംമാറ്റിയതായി ആരോപണം. മാനന്തവാടി ചിറക്കര മുച്ചിക്കല്‍ ശ്രീജ, ഇവരുടെ രണ്ടാം ഭര്‍ത്താവ് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി സെന്‍മോന്‍ വര്‍ഗ്ഗീസ് എന്നിവരാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം ആരോപിച്ചത്.ഹൈന്ദവ മതവിഭാഗത്തില്‍പെട്ട ശ്രീജയുടെ മൂത്ത മകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ മുസ്ലീം സമുദായത്തില്‍പെട്ട യുവാവുമായി ഒളിച്ചോടുകയും പിന്നീട് മൈസൂരില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബന്ധുക്കളോടൊപ്പം വിടുകയും ചെയ്തിരുന്നു. പിന്നീട് യുവാവിന്റെ സമുദായം മുന്‍കയ്യെടുത്ത് കുട്ടിയെ മതം മാറ്റുകയും യുവാവിന് വിവാഹം ചെയ്ത് നല്‍കുകയുമായിരുന്നൂവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. പിന്നീട് മകളെ കാണാന്‍ വേണ്ടി ചെന്ന അമ്മയെയും ഇളയ സഹോദരിയെയും മതം മാറിയാല്‍ മാത്രമെ കാണാനനുവദിക്കുയുള്ളുവെന്നറിയിക്കുകയായിരുന്നുവത്രെ. മതംമാറ്റത്തിനായി നിരന്തരം പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ചിലര്‍ നല്‍കുകയും ചെയ്തു. ഇതിനിടെ മകളെകാണാനായി മകള്‍ മതം പഠിക്കാനായി ചേര്‍ന്ന മഞ്ചേരിയിലുള്ള സ്ഥാപനത്തിലേക്ക് പോയപ്പോള്‍ നിര്‍ബ്ബന്ധപൂര്‍വ്വം 15 ദിവസത്തോളം തന്നെയും ഇളയ മകളെയും അവിടെ താമസിപ്പിച്ചതായും അവരുടെ ആചാരങ്ങള്‍ പരിശീലിപ്പിച്ചതായും യുവതി ആരോപിച്ചു. ചില രേഖകളില്‍ ഒപ്പിടുവിച്ച ശേഷമാണ് ഈ സ്ഥാപനത്തില്‍ താമസിപ്പിച്ചത്. സ്ഥാപനത്തില്‍ താമസിച്ച ദിവസങ്ങളിലുടനീളം അവരുടെ മതാനുഷ്ടാനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിച്ചതായും ഏത് വിധേനെ ശ്രമിച്ചിട്ടും തന്നെ പുറത്തേക്ക് വിടാന്‍ സ്ഥാപന അധികാരികള്‍ സമ്മതിച്ചില്ലെന്നും യുവതി ആരോപിച്ച്ു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച രാത്രി മകള്‍ക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് തന്നെ നാട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നൂവെന്ന് അവര്‍ പറഞ്ഞു. മതം മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പീച്ചങ്കോട് സ്വദേശിയായ വ്യക്തിയാണെന്നും ഇയ്യാളാണ് തന്നെ തിരികെ കൂട്ടിക്കൊണ്ട് വന്നതെന്നും യുവതി പറഞ്ഞു. താന്‍ മതപഠന സ്ഥാപനത്തിലായിരുന്ന സമയത്ത് മൂത്തമകള്‍ ഭര്‍തൃപീഡനത്തിനിരയായെന്നും തുടര്‍ന്നാണ് തന്നെ സ്ഥാപന അധികാരികള്‍ വിട്ടയച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരികെ വീട്ടിലെത്തിയതിനുശേഷം മൂത്ത മകളെ യുവതി തന്റെ വീട്ടിലേക്ക് കൂട്ടുകയായിരുന്നു. മകളുടെ സ്വര്‍ണ്ണാഭരണവും പണവും, അതോടൊപ്പം മൂത്തമകളോടൊന്നിച്ച് താമസിച്ച് വന്നിരുന്ന ഇളയ മകളുടെ സ്വര്‍ണ്ണവും മൊബൈലടക്കമുള്ളവയും മൂത്തമകളുടെ ഭര്‍ത്താവ് തട്ടിയെടുത്തതായി യുവതി ആരോപിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ പീഢനം സഹിക്കാതെ ആത്മഹത്യകുറിപ്പ് എഴുതിവെച്ച് തന്റെ മകള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായും ഇവര്‍ പറയുന്നു. ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിനെതിരെ നിരവധി ആരോപണങ്ങളാണ് മകള്‍ എഴുതിയിരുന്നതെന്നും, എന്നാല്‍ ആശുപത്രിയില്‍ കഴിയുന്നതിനിടയ്ക്ക് ഭര്‍തൃവീട്ടുകാരും സമുദായ നേതാക്കളും തന്റെ മകളെ വീണ്ടും മനംമാറ്റിയതായും ശ്രീജ ആരോപിച്ചു. തന്റെ സമ്മതമില്ലാതെ തന്നെയും മക്കളെയും നിര്‍ബ്ബന്ധിച്ച് മതം മാറ്റിയവര്‍ക്കതിരെ നടപടിയെടുക്കണെമെന്നും, അതോടൊപ്പം മൂത്തമകളുടെ ജീവനും സ്വത്തിനും സുരക്ഷയുണ്ടാവണമെന്നുമാണ് ഇവരുടെ ആവശ്യം. ഇത് സംബന്ധിച്ച് മാനന്തവാടി പോലീസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍