'സ്പ്ലാഷ്' മഴ മഹോത്സവത്തിന്റെ ലക്ഷ്യം ധൂര്‍ത്ത് മാത്രം: ഡബ്ല്യുടിഎ
കല്‍പ്പറ്റ: വയനാടിന്റെ ടൂറിസം രംഗത്ത് കുതിച്ച് ചാട്ടമൊരുക്കുമെന്ന പേരില്‍ നടത്തുന്ന സ്പ്ലാഷ് മഴ മഹോത്സവത്തില്‍ വയനാട്ടിലെ പ്രമുഖ ടൂറിസം സംരംഭകരെ ഒഴിവാക്കിയാണെന്നും, ന്യൂന പക്ഷ അംഗങ്ങളുള്ള ഒരു സംഘടന നടത്തുന്ന മഴ മഹോല്‍സവം വഴി ലക്ഷങ്ങള്‍ ചെലവഴിക്കപ്പെടുകയാണെന്ന പരാതി ഉയരുന്നുണ്ടെന്നും വയനാട്ടില്‍ 1000 ത്തില്‍ അധികം അംഗങ്ങളുള്ള വയനാട് ടൂറിസം അസോസിയേഷനെ ടൂറിസം വകുപ്പ് മഹോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡബ്ല്യു ടി എ ആരോപിച്ചു. അതേ സമയം 50 ല്‍ താഴെ അംഗങ്ങളുള്ള വയനാട് ടൂറിസം ഓര്‍ഗനൈസേഷനാണ് പങ്കാളിയെന്നും ഇവര്‍ പറയുന്നു. മഹോല്‍സവം ജില്ലയുടെ ടൂറിസം വികസനത്തിന് സംഭാവനകള്‍ നല്‍കുന്നില്ലെന്നും പണം ധൂര്‍ത്തടിക്കാനുള്ള ഉല്സവമാണന്നും നേരത്തെ പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സ്പ്ലാഷിന് 30 ലക്ഷം അനുവദിച്ചത് വിവാദമായിരുന്നു. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ടൂറിസം വകുപ്പ് പണം അനുവദിച്ചതെന്നാണ് പരാതി. ഇത് നടത്തുന്നത് കൊണ്ട് റിസോട്ടുകള്‍ക്കും മെച്ചമില്ലെന്ന് ഉടമകള്‍ പറയുന്നു. വിവിധ ടൂര്‍ പ്രൊമോട്ടര്‍മാരും ,ഏജന്‍സികളും റിസോട്ടില്‍ താമസിച്ച് സൗകര്യങ്ങള്‍ ആസ്വദിച്ച് മടങ്ങുകയാണെന്നും ഡബ്ല്യു ടി എ ആരോപിച്ചു.സ്പ്ലാപ്ലാഷിന് ശേഷം വരുന്ന ടൂറിസ്റ്റുകളെ സംഘടനയിലെ ചിലരുടെ മാത്രം റിസോര്‍ട്ടുകളിലേക്ക് പ്രൊമോട്ടു ചെയ്യുകയാണന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ ഫണ്ടും സ്റ്റാള്‍ വില്‍പ്പന നടത്തിയുള്ള വരുമാനവും ടൂറിസം രംഗത്തേക്ക് വിനയോഗിക്കപ്പെടുന്നില്ലന്നും ആക്ഷേപമുണ്ട്. ടൂറിസം പഠിക്കാനെന്ന പേരില്‍ ചിലര്‍ വിദേശയാത്ര നടത്താനാണ് ഇതിനെ ഉപയോഗിക്കുന്നതെന്നും,ഇതേ തുടര്‍ന്ന് മുന്‍ നിര റിസോട്ടുകാര് ഈ സംഘടനയില്‍ നിന്നും സ്പ്ലാഷില്‍ നിന്നും ഉള്‍വലിഞ്ഞതായും ഡബ്ല്യു ടി എ ആരോപിച്ചു.ടൂറിസം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ തെറ്റിദ്ധാരണ ജനകമായ റിപ്പോര്‍ട്ടിന്റെ മുകളിലും ചില പരസ്പര താല് പര്യങ്ങളിലുമാണ് വയനാടിനോ ഭൂരിഭാഗം ടൂറിസം പ്രൊമോട്ടേഴ്സിനൊ ഗുണകരമല്ലാത്ത ഈ പരിപാടി അരങ്ങേറുന്നത്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് അസോസിയേഷന് പ്രസിഡന്റ് കെ.പി സൈയ്തലവി പറഞ്ഞു. സംഘടനയിലെ ഏതാനും വ്യക്തിക്കും ചില ഉദ്യോഗസ്ഥരും നടത്തുന്ന വന്‍ അഴിമതിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍