OPEN NEWSER

Tuesday 15. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വരയുടെ വയനാടന്‍ ഭാവങ്ങള്‍ നിറമെഴുതി നാട്ടുപച്ച; ശ്രദ്ധേയമായി പരിസ്ഥിതി ചിത്രപ്രദര്‍ശനം

  • Kalpetta
05 Jun 2023

 

കല്‍പ്പറ്റ: മലകളും മരങ്ങളും പുഴകളും അരുവികളുമായി ഹരിതലോകം. പച്ചപ്പണിഞ്ഞ വയനാടിന് വിഭിന്ന ഭാവങ്ങള്‍. പ്രകൃതിക്ക് നിറം ചാര്‍ത്തി സിവില്‍ സ്റ്റേഷനില്‍ നടന്ന നാട്ടുപച്ച ചിത്രപ്രദര്‍ശനം പരിസ്ഥിതി ദിനത്തില്‍ വേറിട്ട കാഴ്ചയായി. മൂന്ന് വര്‍ഷം കൊണ്ട് വയനാട്ടിലെ ചിത്രകലാ അധ്യാപക കൂട്ടായ്മ വരച്ചു തീര്‍ത്ത 60 ലധികം പരിസ്ഥിതി ചിത്രങ്ങളാണ് നാട്ടുപച്ച ഏകദിന ചിത്രപ്രദര്‍ശനത്തില്‍ കോര്‍ത്തിണക്കിയത്. ജില്ലാ ഭരണകൂടം, സാമൂഹ്യ വനവത്കരണ വിഭാഗം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിത്രപ്രദര്‍ശനം. കുറുവാ ദ്വീപ്, മുത്തങ്ങ, ബാണാസുരസാഗര്‍, തിരുനെല്ലി തുടങ്ങിയ വയനാടിന്റെ പ്രകൃതി ദൃശ്യ ചാരുതകളെയാണ് കലാകാരന്‍മാര്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. പതിനാലോളം പേരുടെ കലാസൃഷ്ടികളാണ് നാട്ടുപച്ചയില്‍ പ്രദര്‍ശിപ്പിച്ചത്.

 

ചിത്രകലാ ക്യാമ്പുകള്‍ അത്ര സജീവമല്ലാത്ത വയനാട്ടില്‍ വേറിട്ട ക്യാമ്പുകളൊരുക്കിയാണ് കൂട്ടായ്മ ശ്രദ്ധനേടിയത്. 2012 ല്‍ തുടങ്ങിയ കൂട്ടായ്മയില്‍ ഇന്ന് ഇരുപത്തിയഞ്ചോളം പേരുണ്ട്. ഇപ്പോള്‍ ജോലിയില്‍ തുടരുന്നവരും വിരമിച്ചവരും ഈ കൂട്ടായ്മയില്‍ അംഗമാണ്. രണ്ടാം ശനിയാഴ്ച തുടങ്ങിയ അവധി ദിവസങ്ങളില്‍ ക്യാമ്പുകള്‍ മുടങ്ങാതെ നടക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങള്‍ ഇവര്‍ ഇതിനായി തെരഞ്ഞെടുക്കുന്നു. ക്യാമ്പുകള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വളരാന്‍ തുടങ്ങിയതോടെ പ്രകൃതിയുടെ പച്ച ക്യാന്‍വാസിനുള്ളില്‍ കൂടുതല്‍ കൂടുതല്‍ പേരെത്തി തുടങ്ങിയത്. ഇതോടെ ഈ രംഗത്തുള്ള സൗഹൃദവും ചിത്രങ്ങളും ആഴത്തിലും പരപ്പിലുമുള്ളതായി മാറി. കലാപരിപോഷണത്തിനും പ്രോത്സാഹനത്തിനും ആസ്വാദനത്തിനുമെല്ലാം ഈ കൂട്ടായ്മ പുതിയ മുന്നേറ്റമായി.  കോവിഡ് കാലത്ത് വിദ്യാലയങ്ങളെല്ലാം അടച്ചതോടെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ചിത്രരചന ക്ലാസ്സുകള്‍ നടത്തുന്നതിനും ഇവര്‍ നേതൃത്വം നല്‍കിയിരുന്നു. കളക്ട്രേറ്റില്‍ നടന്ന നാട്ടുപച്ച വയനാടന്‍ വരകള്‍ ചിത്രപ്രദര്‍ശനം ജില്ലാ കളക്ടേര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എന്‍.ഐ. ഷാജു, സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു, റെയിഞ്ച് ഓഫീസര്‍ എം. അനില്‍കുമാര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.കെ. സുന്ദരന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി. ഹരിദാസ്, ചിത്രലകലാ അധ്യാപകരായ എന്‍.ടി. രാജീവ്, പി.സി. സനല്‍കുമാര്‍, എം.പി. സുനില്‍കുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാട്ടുപച്ച ചിത്ര പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ ജീവനക്കാര്‍ തുടങ്ങി നിരവധി പേരെത്തിയിരുന്നു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയോധിക ബസിടിച്ച് മരിച്ചു.
  • തൊഴിലന്വേഷകര്‍ക്കായി ജോബ് സീക്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയില്‍ 10000 തൊഴില്‍ ഉറപ്പാക്കും;തൊഴിലന്വേഷകര്‍ക്ക് ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
  • മാനന്തവാടി നഗരസഭ ഭരണസമിതി യോഗം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി
  • തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍; വോട്ടര്‍ പട്ടിക ഉടന്‍
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • നിപ രോഗം: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
  • യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
  • ക്വട്ടേഷന്‍ കവര്‍ച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്
  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show