പരസ്യ മദ്യപാനം ചോദ്യം ചെയ്ത പോലീസിന് നേരെ ആക്രമണം; കേണിച്ചിറ എസ് ഐ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക് ;പ്രതികള്‍ അറസ്റ്റില്‍

ഇരുളം: ഇരുളം മൂന്നാനക്കുഴിയില്‍ വെച്ച് ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് പരസ്യ മദ്യപാനം നടത്തുകയായിരുന്ന രണ്ട് പേരെ ചോദ്യം ചെയ്ത പോലീസിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. കേണിച്ചിറ എസ് ഐ ടി.കെ ഉമ്മര്‍, സി പി ഒ സനല്‍ എന്നിവരെയാണ് ആക്രമിച്ചത്. ചെവിക്ക് സാരമായി പരിക്കേറ്റ എസ് ഐ ഉമ്മര്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് വാളവയല്‍ കാവുംപുറത്ത് ധനേഷ് (37), ചൂത്പാറ പൊങ്ങന്‍പാറ ദിലീഷ് (39) എന്നിവരെ അറസ്റ്റ് ചെയ്തു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍