പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത എത്രയും വേഗം പരിഹരിക്കണം: മുസ്ലിം ലീഗ്

പനമരം: വയനാട് ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത എത്രയും വേഗം പരിഹരിക്കണമെന്ന് പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഈ അവശ്യമുന്നയിച്ച് വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി വ്യാഴാഴ്ച നടത്തുന്ന കളക്ട്രേറ്റ് മാര്‍ച്ചും, ജൂണ്‍ ഒമ്പതിന് നടക്കുന്ന സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് നാലാംമൈയിലില്‍ നല്‍കുന്ന സ്വീകരണവും വിജയമാക്കാന്‍ പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പ്രസിഡന്റ് എം. സുലൈമാന്‍ അദ്ധ്യക്ഷതവഹിച്ച കണ്‍വെന്‍ഷന്‍മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.സി അസീസ് കോറോം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രഡിഡന്റ് സി. പി. മൊയ്ദു ഹാജി, സെക്രട്ടറിമാരായ ഉസ്മാന്‍ പള്ളിയാല്‍,പി. കെ. അബ്ദുല്‍ അസീസ്,വൈസ് പ്രഡിഡന്റ് മാരായ കൊച്ചി ഹമീദ്, ഡി. അബ്ദുള്ള,വെട്ടന്‍ അബ്ദുള്ള ഹാജി,കുനിയന്‍ അസീസ്, ഉമ്മര്‍ ഹാജി,കെ. ടി. സുബൈര്‍, അഷ്‌ക്കര്‍,കെ. സി. യുസഫ്,പുളിക്കല്‍ നാസര്‍, പൊര്‍ലൊതു അമ്മദ്, ലത്തീഫ്, കെ. മജീദ്, കോവ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു