സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു; ഏഴ് ജില്ലകളില്‍ 30% വര്‍ധന

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ വര്‍ധന നടപടി തുടരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 81 താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഉണ്ടാകും. മാര്‍ജിനല്‍ സീറ്റ് വര്‍ധനവും അതേ രീതിയില്‍ തുടരും.കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവും ഏഴ് ജില്ലകളിലെ ഗവ. സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധനവും ഉണ്ടാകും.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് 30 ശതമാനം വര്‍ധന.എയ്ഡഡ് സ്‌കൂളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ 10% കൂടി മാര്‍ജിനല്‍ വര്‍ധനവ് അനുവദിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍