കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു; വയോധിക മരിച്ചു.
പേരിയ: പേരിയ വരയാലിന് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലെ തോട്ടിലേക്ക് മറിഞ്ഞ് കാര്‍ യാത്രികയായ വയോധിക മരിച്ചു. കൂത്ത്പറമ്പ് കണ്ടന്‍കുന്ന് നീര്‍വേലി മനാസ് മഹലില്‍ ആയിഷ (60) യാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മുട്ടില്‍ യത്തീംഖാന സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടം. കാറിലുണ്ടായിരുന്ന ആയിഷയുടെഭര്‍ത്താവ് ആബൂട്ടി ഹാജി, മക്കളായ സുമയ്യ, സുനീറ, കൊച്ചുമകള്‍ ഫാത്തിമ റിന്‍സ, മരുമകനും കാര്‍ ഡ്രൈവറുമായിരുന്ന ലത്തീഫ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തുടര്‍ ചികിത്സാര്‍ത്ഥം സ്വദേശമായ കൂത്ത്പറമ്പിലേക്ക് കൊണ്ടുപോയി. ഫാത്തിമ റിന്‍സയുടേതൊഴികെ മറ്റുള്ളവരുടെ പരിക്കുകള്‍ നിസാരമാണ്. ആയിഷയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍