വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ സ്‌നേഹ സ്പര്‍ശം
അബുദാബി: വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ സ്‌നേഹ സ്പര്‍ശം. വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ്പ് അനുവദിച്ച മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് അഹല്യ ഗ്രൂപ്പ് സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ സൂരജ് പ്രഭാകറില്‍ നിന്ന് അസോസിയേഷന് വേണ്ടി പ്രമുഖ സോഷ്യല്‍ മീഡിയ താരങ്ങളായ ഷാന്‍ മുഹമ്മദ്, ഷിബില്‍ എന്നിവര്‍ ഏറ്റുവാങ്ങി. ചെയര്‍മാന്‍ നവാസ് മാനന്തവാടി അധ്യക്ഷനായ ചടങ്ങില്‍ കൂട്ടായ്മയിലെ അംഗങ്ങളോടൊപ്പം കണ്‍വീനര്‍ റംസീന ഹര്‍ഷല്‍. വൈസ് ചെയര്‍മാന്‍ ജഗന്‍ ജയിംസ്, ജോയിന്‍ കണ്‍വീനര്‍ പ്രതീഷ് പോള്‍, അഡ്വയ്‌സറി ബോര്‍ഡ് അംഗം ഫെബിന്‍. അഹല്യ ഗ്രൂപ്പ് ബിസിനസ് ഡവലപ്‌മെന്റ്‌മെന്റ് മാനേജര്‍ ശ്രീ. ഹരിപ്രസാദ്, സീനിയര്‍ റിലേഷന്‍ ഓഫീസര്‍ ശ്രീ. സത്യന്‍, അസിസ്റ്റന്റ് മാനേജര്‍ ശ്രീ. ബിന്‍ജിത് എന്നിവര്‍ സംബന്ധിച്ചു. ഹര്‍ഷല്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഷീബ ജോണ്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍