സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്ന് തന്നെ; ഇന്നലെ ഉപഭോഗം 10.23 കോടി യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയര്‍ന്ന് തന്നെ. 102.33 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. തൊട്ടുതലേന്നത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. 102.99 ദശലക്ഷം യൂണിറ്റ് എന്ന സര്‍വ്വകാല റെക്കോഡിലായിരുന്നു കഴിഞ്ഞ ദിവസത്തെ കണക്ക്. പീക്ക് അവറില്‍ ഇന്നലെ 4,958 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടി വന്നത്. കഴിഞ്ഞ ഒരാഴ്ചയായി 100 ദശലക്ഷം യൂണിറ്റിന് മുകളില്‍ ആണ് വിനിയോഗ നിരക്ക്. 19ാം തിയതി ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു. ഏപ്രില്‍ 18 ന് 102.95 ദശലക്ഷം യൂണിറ്റുമാണ് ഉപയോഗിച്ചത്.
വൈകുന്നേരം ആറിനും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെടുന്നുണ്ട്. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകീട്ട് ആറിനും 11 നും ഇടയില്‍ ഉപയോഗിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യണം. എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ചാലും വൈദ്യുതി ലാഭിക്കാന്‍ സാധിക്കുമെന്ന് കെഎസ്ഇബി പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍