ബഷീറിന്റെ പ്രേമലേഖനം

സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും പ്രധാനവേഷങ്ങളിലെത്തുന്ന 'ബഷീറിന്റെ പ്രേമലേഖനം'. ഇത് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം അല്ല. 85-90കളില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ഒരു നാട്ടില്‍ ആദ്യമായി ടി.വി വരികയും അതുമായി ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്. നായകന്റെ പേര് ബഷീര്‍ എന്നാണ്. ടിവി നന്നാക്കാന്‍ അറിയാവുന്ന പ്രദേശത്തെ ഏക വ്യക്തിയാണ് ബഷീര്‍. ബഷീറിന്റെയുള്‍പ്പടെ മൂന്ന് പ്രണയങ്ങളാണ് സിനിമയില്‍ പറയുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന പുസ്തകം ഒരു കഥാപാത്രമായി സിനിമയില്‍ വരുന്നുമുണ്ട്.
ഇന്ന കാലഘട്ടമാണ് എന്നൊന്നും കൃത്യമായി സിനിമയില്‍ സൂചിപ്പിക്കുന്നില്ല. ഇപ്പോള്‍ ഒരു 35 വയസ്സൊക്കെ ഉള്ള ആള്‍ക്കാരുടെ ഓര്‍മ്മയിലുള്ള കാലമാണെന്ന് അനുമാനിക്കാം. എന്തായാലും ഈ കാലഘട്ടവും അക്കാലത്തെ മനുഷ്യരുടെ ജീവിതവുമാണ് സിനിമയുടെ പശ്ചാത്തലം. റേഡിയോ മാത്രം ഉണ്ടായിരുന്ന കാലത്തേക്ക് വീടിന് മുകളില്‍ ഏരിയല്‍ (ആന്റിന)? കുത്തി തരംഗങ്ങളുടെ സഹായത്താല്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ടി.വി പ്രചാരം നേടുന്ന കാലം. കോഴിക്കോട് ജില്ലയില്‍ ആദ്യമായി,? പഞ്ചായത്ത് പ്രസിഡന്റ് ഹാജിയാ (ജോയ് മാത്യൂ)? രുടെ വീട്ടിലേക്കാണ് ഒരു ടെലിവിഷന്‍ എത്തുന്നത്. ഹാജിയാരുടെ മകള്‍ സുഹ്റ (സന അല്‍ത്താഫ്)? യുടെ ഭാവിവരന്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തുവിട്ട ആ ടി.വി നാട്ടിന്‍പുറത്തെ ജനങ്ങളുടേയും ബഷീറി (ഫര്‍ഹാന്‍ ഫാസില്‍)? ന്റേയും ജീവിതത്തില്‍ ഉണ്ടാക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ആകെത്തുക.
കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ചെയ്യുന്ന സിനിമയാണ് ഇതെന്ന മറ്റൊരു സവിശേഷതകൂടി ചിത്രത്തിനുണ്ട്. കമ്മട്ടിപ്പാടത്തിലെ കഥാപാത്രത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇതിലെ വേഷം. നാട്ടില്‍ നിന്ന് ആദ്യമായി ഗള്‍ഫില്‍ പോകുന്ന ഉസ്മാന്‍ എന്ന കഥാപാത്രമാണ് മണികണ്ഠന്റേത്. ഉസ്മാന്‍ ആണ് നാട്ടില്‍ ആദ്യമായി ടി.വി കൊണ്ടുവരുന്നത്. നാടുവിട്ടു തിരിച്ചുവന്ന കാമുക കഥാപാത്രവുമാണ് മണികണ്ഠന്‍.
സിനിമയിലെ നായികയായ സനയുടെ ഉമ്മൂമ്മയുടെ വേഷമാണ് ഷീലയ്ക്ക്. വളരെ ചുറുചുറുക്കുള്ള, പ്രണയമുള്ള ഉമ്മൂമ്മയായാണ് ഷീല ചിത്രത്തിലെ മുഴുനീള കഥാപാത്രമായി തുടര്‍ന്നത്. ഷീലയുടെ ഭര്‍ത്താവായി ചിത്രത്തില്‍ സൂചിപ്പിക്കുന്നത് മധുവിനെയാണ്. മധു മരിച്ചതായിട്ടാണ് ചിത്രം അവതരിപ്പിച്ചത് എങ്കിലും അവസാന ഗാനത്തില്‍ മധുവും എത്തുന്നുണ്ട്.
മലയാള സിനിമകള്‍ ആവര്‍ത്തിക്കാറുള്ള ആഖ്യാന രീതികളെ കവച്ചുവെട്ടി തുടക്കം മുതല്‍ ഒടുക്കംവരെ ചിത്രം പ്രേക്ഷകരെ മടുപ്പിക്കുന്നുണ്ടെങ്കിലും ആധുനികപൂര്‍വ്വ കാലഘട്ടമെന്നു ഔപചാരികമായി വ്യാഖ്യാനിക്കുന്ന കാലഘട്ടത്തിന്റെ പ്രകൃതി സൗന്ദര്യവും മനുഷ്യബന്ധങ്ങളും കണ്ണിനു കുളിര്‍മ്മ നല്‍കുന്നുണ്ട്. ചിത്രം പിന്തുടര്‍ന്ന താളവും വേഗവും മോരും മുതിരയും പോലെ ആയിരുന്നു എന്നത് അടുത്ത രംഗത്തിനായുള്ള കാഴ്ചക്കാരന്റെ ആകാംഷയെ നിരാശപ്പെടുത്തി. ടി.?വിയുടെ ആവിര്‍ഭാവത്തിന്റെ കഥ പറഞ്ഞ് ഗൃഹാതുരത്വം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടയില്‍ കമ്മ്യൂണിസ്റ്റുകാര്‍ ടി.വി വിരോധികളാണെന്ന (കമ്പ്യൂട്ടര്‍ വിരുദ്ധരാണെന്ന) വസ്തുതാവിരുദ്ധവും ബാലിശവുമായ വിഡ്ഢിത്തങ്ങള്‍ തിരുകിക്കയറ്റാന്‍ തിരക്കഥാകൃത്തുകളായ ഷിനോദ്,? ഷംസീര്‍,? ബിബിന്‍ എന്നിവര്‍ മോശമല്ലാത്ത പണിപ്പെട്ടു. നായകനും നായികയും തമ്മിലുള്ള പ്രണയത്തിന്റെ നൂല്‍പ്പാലമായും ടി.വി നില്‍ക്കുന്നു. അങ്ങിങ്ങ് ചിതറിത്തെറിച്ചു കിടക്കുന്ന നാട്ടിന്‍പുറങ്ങളിലെ കോമഡികള്‍ കൊണ്ടുവന്ന് പ്രേക്ഷകര്‍ക്ക് സിനിമയെ അനുഭവവേദ്യ?മാക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള സിനിമകളെ വലിയതോതില്‍ ബാധിച്ച ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള കോമഡികള്‍ സിനിമയിലൂടെ ചിത്രീകരിച്ചെടുക്കുന്ന നിഷ്‌കളങ്ക ജീവിതങ്ങള്‍ക്ക് വിപരീതമാകുന്നുമുണ്ട്. കഥയുടെ കേന്ദ്രബിന്ദുവില്‍ നിന്ന് സിനിമ പലപ്പോഴും വഴുതി മാറുകയും അനാവശ്യ സീനുകള്‍ കൊണ്ടുവന്ന് പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കാനുള്ള അതിസാഹസവും സംവിധായകന്‍ കാണിച്ചിട്ടുണ്ട്.
കഥാപാത്രങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പമില്ലായ്മയാണ് സിനിമയുടെ മറ്റൊരു പോരായ്മ. അഭിനയ മികവാല്‍ ശ്രദ്ധേയരായ താരനിര തന്നെ ഉണ്ടെങ്കിലും അവരെല്ലാം ചരട് പൊട്ടിയ പട്ടം പോലെ നിയന്ത്രണമില്ലാതെ പറന്നു നടക്കുന്നു. ഒളിച്ചോടുന്ന കാമുകനേയും കാമുകിയേയും കണ്ടെത്താനുള്ള ശ്രമത്തിനിടെ നാട്ടിലുള്ളവരുടെ വീടുകളില്‍ കയറി കൂട്ടപ്പൊരിച്ചല്‍ നടത്തുന്ന രംഗങ്ങളൊക്കെയും സിനിമയെ മടുപ്പിച്ചു. ഈ പോരായ്മകള്‍ക്കിടയിലും മരുഭൂമിയിലെ മഴ പോലെ ചില്ലറ ട്വിസ്റ്റുകള്‍ വന്നുപോവും. എന്നാല്‍,? അവയൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്നവയല്ല എന്നതാണ് ഏറെ ദു:ഖകരം.
ബഷീറായി എത്തുന്ന ഫര്‍ഹാന്‍ ഫാസില്‍ (ഫഹദ് ഫാസിലിന്റെ സഹോദരന്‍)? പറയത്തക്ക മികച്ച അഭിനയമൊന്നും കാഴ്ചവയ്ക്കുന്നില്ല. ഒരു പ്രണയനായകന്റെ ചേഷ്ട്ടകളെ കോമാളിത്തരമാക്കുകയാണ് ഫര്‍ഹാന്‍ ചെയ്തത്. എണ്‍പതുകളിലെ പശ്ചാത്തലത്തിന് അനുസരിച്ച് ഷര്‍ട്ടും പാന്റും ധരിച്ച് സൈക്കിളില്‍ കറങ്ങിയാല്‍ കഥാപാത്രമാവില്ലെന്ന സത്യം അദ്ദേഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ചരിത്രയാഥാര്‍ഥ്യങ്ങളെ മേല്‍കീഴ് മറിച്ചു തുടക്കം മുതല്‍ ആരംഭിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധതയോടൊപ്പം, ആദ്യ രംഗത്തില്‍ത്തന്നെ ക്ലാസ്സിലെ കറുത്ത നിറമുള്ള വിദ്യാര്‍ത്ഥിയെ കരിവണ്ടെന്നു വിളിച്ചുകൊണ്ടു അടങ്ങാത്ത വര്‍ണ്ണ വെറിയും, വേണ്ടപ്പോള്‍ എടുത്തു പ്രയോഗിക്കാന്‍ അരയില്‍ കത്തിവെച്ചു നടക്കുന്ന uസ്താദിനെയും കാണിച്ചു മലയാള സിനിമകള്‍ പിന്തുടരുന്ന അതിന്റെ വര്‍ണ്ണ മേല്‍ക്കോയ്മയെയും ഇസ്ലാമോഫോബിയയെയും തലോടാനും ചിത്രം മറന്നില്ല. രഞ്ജിനി ജോസ്, പ്രേം നവാസ്,സുനില്‍ സുഗത, നോബി, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.ഗാനങ്ങള്‍ ഒന്നുംതന്നെ മികച്ച അനുഭവമൊന്നും സമ്മാനിക്കുന്നില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=1e61a354fc2f2483ded6a2a976c003c2&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=1e61a354fc2f2483ded6a2a976c003c2&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=1e61a354fc2f2483ded6a2a976c003c2&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=1e61a354fc2f2483ded6a2a976c003c2&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=1e61a354fc2f2483ded6a2a976c003c2&