ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

വെള്ളമുണ്ട: വെള്ളമുണ്ട എട്ടേനാലില്‍ ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. തരുവണ സ്വദേശികളായ സാവന്‍ അബ്ദുള്ളയുടെ മകന്‍ നിയാസ് (20), ചങ്കറപ്പന്‍ അഷ്‌റഫിന്റെ മകന്‍ ഫസല്‍ റഹ്‌മാന്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 നാണ് സംഭവം. വെള്ളമുണ്ട പോലീസ് നൈറ്റ് പട്രോളിംഗ് നടത്തിവരവെ എതിരെ വന്ന ബൈക്ക് പോലീസ് ജീപ്പിലിടിക്കുകയായിരുന്നുവെന്ന് പോലീസും നാട്ടുകാരും പറഞ്ഞു. തുടര്‍ന്ന് സമീപം തന്നെയുള്ള ഡോക്ടര്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇരുവരേയും നാട്ടുകാരും പോലീസും മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയും ചെയ്തു. സാരമായി പരിക്കേറ്റ നിയാസിനെ വിദഗ്ധ പരിശോധനാര്‍ത്ഥം പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.നിസാര പരിക്കേറ്റ ഫസല്‍ റഹ്‌മാന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് ശേഷം നിരീക്ഷണത്തില്‍ തുടരുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍