രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കേസുകള്‍ 11,000 കടന്നു
ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കേസുകള്‍ 11,000ത്തിനു മുകളില്‍ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ദിവസത്തേക്കാള്‍ 9% വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം അരലക്ഷത്തിനടുത്തെത്തി. 49622 കോവിഡ് രോഗികളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. ഒരു ദിവസത്തിനിടെ 29 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്.
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കേസുകള്‍ തുടര്‍ച്ചയായി 1000 ത്തിന് മുകളിലാണ്. ഒമി?ക്രോണിന്റെ XBB.1.16 ഉപവകഭേദമാണ് നിലവിലെ വ്യാപനത്തിനു കാരണമെന്ന് ആരോഗ്യമന്ത്രാളായ വൃത്തങ്ങള്‍ അറിയിച്ചു.പരിഭ്രാന്തരാകേണ്ടതില്ലെന്നും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുകയും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുകയും ചെയ്യ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍