തുരങ്ക പാത വയനാടിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി: പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ: കള്ളാടി മുതല്‍ ആനക്കാംപൊയില്‍ വരെയുള്ള ഇരട്ട തുരങ്കപ്പാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രാഥമിക ( സ്റ്റേജ് ഒണ്‍) അനുമതി നല്‍കിയിരിക്കുന്നത് പുന:പരിശോധിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വയനാടിന്റെ വികസനത്തിനോ വയനാട്ടിലെ ജനങ്ങള്‍ക്കോ ഒരു പ്രയോജനവും ചെയ്യാത്തതാണ് നിര്‍ദ്ദിഷ്ട തുരങ്കം. അതെ സമയം പശ്ചിമഘട്ടത്തിലെ അതീവദുര്‍ബലവും ജൈവ വൈവിദ്ധ്യത്തിന്റെ മര്‍മ്മ കേന്ദ്രവുമായ മലനിരകളുടെയും വയനാടിന്റെയും ശവക്കുഴി തോണ്ടും. തെറ്റായ വികസനം കൊണ്ടു തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തി നില്‍ക്കുന്ന വയനാടിന് ഇതു താങ്ങാന്‍ കഴിയില്ലെന്നുംവയനാട് പ്രകൃതി സംരക്ഷണ സമിതി.
സ്റ്റേജ് ഒണ്‍ അപ്രൂവലിന്ന് ആധാരമായ റിപ്പോര്‍ട്ട് സൌത്ത് വയനാട് ഡി.എഫ്.ഒ.യും കോഴിക്കോട് ഡി.എഫ്.ഒയുമാണ് നല്‍കിയിരിക്കുന്നത്. തികച്ചും വഞ്ചനാപരവും വസ്തുതകള്‍ക്ക് നിരക്കാത്തതും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോര്‍ട്ട് ആണിവര്‍ നല്‍കിയിരിക്കുന്നത്. ഫീല്‍ഡ് വിസിറ്റ് പോലും നടത്താതെ ആരുടെയോ സമ്മര്‍ദ്ദത്തിന്ന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ഞൊടിയിട കൊണ്ട് ഇവര്‍ മെനഞ്ഞുണ്ടാക്കിയതെന്ന് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
പശ്ചിമഘട്ടത്തില്‍ എവിടെയുമുള്ള പൊതു ജൈവവൈവിദ്ധ്യം മത്രമേ വെള്ളരിമല, ചേമ്പ്രാമല എന്നിവയടങ്ങിയ കാമല്‍ ഹംപ് മലകളില്‍ ഉള്ളൂ എന്ന ശുദ്ധമായ കളവാണ് ഇവര്‍ റിപ്പോര്‍ട്ടില്‍ എഴുതി പിടിപ്പിച്ചത്. ഐ.യു സി.എന്‍ റെഡ് ഡാറ്റാ ബുക്കില്‍ ഉള്‍പ്പെട്ട നീലഗിരി മാര്‍ട്ടിന്‍ , ബാണാസുര ചിലപ്പന്‍ തുടങ്ങിയവയെക്കുറിച്ചും ഈ ഭാഗത്തുള്ള അപൂര്‍വ്വ സസ്യങ്ങള്‍ , പക്ഷികള്‍, ഉരഗങ്ങള്‍ , സസ്തനികള്‍ എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ട് മൂടിവെക്കുന്നു.
ഈ ഭൂപ്രദേശമാകെ ഉരുള്‍പൊട്ടല്‍ , മണ്ണിടിയില്‍ മേഖലയാണെന്നും ഈ പ്രദേശത്ത് 2018 മാത്രം 1321 മണ്ണിടിച്ചിലോ ഉരുള്‍ പൊട്ടലോ ഉണ്ടയിട്ടുണ്ടെന്നും പൂത്തുമലയും കവളപ്പാറയും മുണ്ടക്കൈയും തുരങ്കം കടന്നുപോകുന്ന മലനിരകളുടെ തൊട്ടടുത്താണെന്നും ഉള്ള വസ്തുത റിപ്പോര്‍ട്ടില്‍ മറച്ചുവെച്ചിട്ടുണ്ട്. കോഴിക്കോട് വയനാട് ജില്ലകളെ ജല സുഭിക്ഷമാക്കുന്ന കബനിയുടെയും ചാലിയാറിന്റെയും പ്രഭവ കേന്ദ്രമാണ് എന്നത് ഡി.എഫ് .ഒ . മാര്‍ക്കറിയാതെയല്ല . വനം - വന്യജീവി സംരക്ഷണത്തിനായി ചുമതലപ്പെട്ട ഡി.എഫ്.ഒ മാര്‍ ഉത്ക്കണ്ഠപ്പെടുന്നത് ചുരത്താലെ ഗതാഗത സ്തംഭനത്തേക്കുറിച്ചും വയനാടിന്റെ ഗതാഗത വികസത്തെക്കുറിച്ചും ആണെന്ന വിരോധാഭാസവും ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്.
തുരങ്കമുണ്ടാക്കുന്നതിനിയി ഉപയോഗിക്കുന്ന 17.263ഹെക്ടര്‍ വനഭൂമിക്ക് പകരം അത്രയും വനേതര ഭൂമി യൂസര്‍ ഏജന്‍സി കണ്ടെത്തി വനം വകുപ്പിനെ ഏല്‍പ്പിച്ച് റിസര്‍വ്വ് ഫോറസ്റ്റായി നോട്ടിഫൈ ചെയ്യണമെന്ന വ്യവസ്ഥയ്ക്ക് സൌത്ത് വയനാട് ഡി.എഫ്.ഒ. കണ്ടെത്തിയിരിക്കുന്ന എളുപ്പവഴി വനം പരിസ്ഥിതി മന്ത്രാലയത്തെ ബോധപൂര്‍വ്വം കമ്പളിപ്പിക്കുന്നതാണ്. റിബില്‍ട്ട് കേരള പദ്ധതി പ്രകാരം സൌത്ത് വയനാട് ഡിവിഷനില്‍നിന്നും സ്വയം സന്ന പുനരധിവാസപദ്ധതി പ്രകാരം ആളുകളെ മാറ്റിപ്പാര്‍പ്പിച്ച ചുള്ളിക്കാട് , കൊള്ളിവയല്‍ , മണല്‍വയല്‍ , മടാപ്പറമ്പ് ഗ്രാമങ്ങളിലെ 7.4ഹെക്ടര്‍ ഭൂമി ശുപാര്‍ശ ചെയ്തിരിക്കുന്ന ഡി.എഫ്.ഒ.യുടെ നിലപാട് വിചിത്രം തന്നെ. ബാക്കി 10.6ഹെക്ടറിന്ന് ഡി.എഫ്.ഒ കണ്ടെത്തിയിരിക്കുന്നത് ആരെയും ചിരിപ്പിക്കുന്ന പരിഹാരമാണ്.ചെതലയം ഫോറസ്റ്റ് റെയിഞ്ചില്‍ പാതിരി റിസര്‍വ്വിലെ കുറിച്ചിപ്പറ്റ തേക്കു പ്ലാന്റേഷന്‍ റിസര്‍വ്വ് വനമായി നോട്ടിഫിഫൈ ചെയ്യണമെന്നാണ് ധരിപ്പിച്ചിരിക്കുന്നത്. 1821 ല്‍ ബ്രിട്ടീഷുകാര്‍ റിസര്‍വ്വ് ഫോറസ്റ്റായി നോട്ടിഫൈ ചെയ്തതാണ് ഈ കാടെന്ന് അറിയാതെയല്ല ഇതെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പശ്ചിമഘട്ടത്തിന്റെയും വയനാടിന്റെയും പരിസ്ഥിതിത്തകര്‍ക്കും സര്‍വ്വനാശത്തിനും മാത്രം ഉതകുന്ന തുരങ്ക പാതയുണ്ടാക്കുന്ന പരിസ്ഥിതിത്തകര്‍ച്ചയെ ക്കുറിച്ചും ജൈവ വൈദ്ധ്യനാശത്തെക്കുറിച്ചും വിദഗ്ദ് സംഘത്തെക്കൊണ്ട് അന്വഷിപ്പിക്കണമെന്നും അതിന് ശേഷം മാത്രമേ സ്റ്റേജ് രണ്ട് സര്‍ട്ടിഫിക്കറ്റും അന്തിമാനുമതിയും നല്‍കാവൂ എന്നും പ്രകൃതി സംരക്ഷണന്ന സമിതി യോഗം ആവശ്യപ്പെട്ടു.
സമിതി യോഗത്തില്‍ തോമസ്സ് അമ്പലവയല്‍ അധ്യക്ഷന്‍. ബാബു മൈലമ്പാടി , എ.വി. മനോജ് , എന്‍. ബാദുഷ , പി.എം.സുരേഷ് , എം.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍